വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല, ചെയ്യാത്ത തെറ്റിന് കുരുതി കൊടുക്കുന്നത് അവരുടെ ജീവിതം; ശ്രീനിവാസന് കത്ത്

നടന്‍ മോഹന്‍ലാലിനെതിരെ പരസ്യ വിമര്‍ശനവുമായി ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലുമായുള്ള ബന്ധം നല്ലതല്ലെന്ന് പറഞ്ഞ ശ്രീനിവാസന് താരത്തിനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന് എന്ന പേരില്‍ വിവിധ മൂവി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കത്താണ് വൈറലായി മാറുന്നത്.

കത്തിലെ പ്രസക്തഭാഗങ്ങള്‍

ധാരാളം ശാരീരിക അവശതകളുണ്ടെന്ന് അറിയാം. ഒരുപാട് വിഷമമുണ്ട് നിങ്ങളുടെ ഇപ്പോളത്തെ ആരോഗ്യ സ്ഥിതി കാണുമ്പോള്‍. നിങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും നിങ്ങള്‍ എഴുതിയ തിരക്കഥകളും മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്… നല്ല നടന്‍.. നല്ല തിരക്കഥാകൃത്ത് അങ്ങനെ പല രീതിയില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിങ്ങളെ ഞങ്ങള്‍ ഇഷ്ട്ടപെട്ട് കഴിഞ്ഞു.

കൂടുതലായി നിങ്ങളെ ഞങ്ങള്‍ ഇഷ്ടപെട്ടത് മോഹന്‍ലാല്‍ എന്ന നടനും നിങ്ങളും ചേര്‍ന്ന് നിന്ന് പച്ചയായ ജീവിത സത്യങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോഴാണ്. ഒരുമിച്ച് പട്ടിണി കിടന്നപ്പോള്‍… ദാസന്റെ അമ്മ മരിച്ചപ്പോള്‍ അശ്വസിപ്പിച്ചപ്പോള്‍… ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ കൊടുത്തപ്പോള്‍.. തമ്മില്‍ രസകരമായ വഴക്കുകൂടിയപ്പോള്‍ എല്ലാം നിങ്ങളെ ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തു.

പ്രിയപ്പെട്ട ശ്രീനിയേട്ടാ… നിങ്ങള്‍ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തില്‍ എത്തിയപോലും അമേരിക്കയില്‍ എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചില്‍ ചേര്‍ത്തു. ഒന്ന് ആലോചിച്ച് നോക്കൂ… നാടോടിക്കാറ്റ് സിനിമ ഇറങ്ങിയപ്പോള്‍ ജനിച്ചുപോലും ഇല്ലാത്ത ഇന്നത്തെ തലമുറ നിങ്ങളുടെ ആ സൗഹൃദം ടിവിയില്‍ കണ്ട നിങ്ങളെ രണ്ടാളേയും സ്‌നേഹിച്ചുവെങ്കില്‍ എത്രമാത്രം ഞങ്ങള്‍ നിങ്ങളെ ഇഷ്ടപെടുന്നുവെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ…?

പക്ഷേ… ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്. നിങ്ങളുടെ മക്കള്‍ക്ക് പോലും നിങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ കേട്ട് മറ്റുള്ളവരുടെ മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങള്‍ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോള്‍. മോഹന്‍ലാല്‍ എന്ന നടന്‍ ഒരു മോശം വ്യക്തിയോ കാപട്യങ്ങള്‍ നിറഞ്ഞ നടനോവാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ എന്തിനായിരുന്നു നിങ്ങള്‍ ആ മനുഷ്യന്റെ കൂടെ ഇത്രെയും നാള്‍ അഭിനയിച്ചത്?.

മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്‍ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. കൂടെയുള്ള ഒരാളും ആ നടനെ പറ്റി സ്‌നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല. നിങ്ങള്‍ ആ മഹാനടനെ അപമാനിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേര്‍ത്ത ഞാന്‍ അടക്കം ഉള്ള മലയാളികളാണ്. നിങ്ങളുടെ മക്കള്‍ വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല. ചെയ്യാത്ത തെറ്റിന് നിങ്ങള്‍ കുരുതി കൊടുക്കുന്നത് ഇതുപോലെയുള്ള ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. സൗഹൃദത്തിന് തന്റെ സിനിമ ജീവിതം തന്നെ കൊടുക്കുന്ന മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്’.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി