യേശുദാസ് ഏറ്റവും കൂടുതല്‍ പാടിയ രാഗം ഏതാണെന്ന് അറിയുമോ? അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍

യേശുദാസ് ഏറ്റവും കൂടുതല്‍ പാടിയ രാഗം ഏതാണെന്ന് അറിയുമോ? ഏത് വര്‍ഷമാണ് 234 സിനിമാ ഗാനങ്ങള്‍ ദാസേട്ടന്‍ പാടിയതെന്ന് അറിയാമോ? മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് ഇന്ന് 82-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്നേഹിക്കാത്ത മലയാളികളില്ല. പലകാലങ്ങള്‍, ഒരേ ഒരു ശബ്ദം. മറ്റുള്ളവരില്‍ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്ന് ചോദിച്ചാല്‍ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം. യേശുദാസിന്റെ 83-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങള്‍  ഇവയൊക്കെയാണ്.

ഏത് സംഗീത സംവിധായകന്റെ ഗാനങ്ങളാണ് യേശുദാസ് ഏറ്റവും കൂടുതല്‍ പാടിയത് എന്ന് അറിയാമോ? ദേവരാജന്‍ മാസ്റ്ററുടെത്. ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട 654 ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്. രണ്ടാമത് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം ഒരുക്കിയ 339 ഗാനങ്ങള്‍.

ഗാനരചയിതാക്കളില്‍ ശ്രീകുമാരന്‍ തമ്പിയുടെ സിനിമാ ഗാനങ്ങളാണ് യേശുദാസ് കൂടുതല്‍ പാടിയിട്ടുള്ളത്. 501 ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വയലാറിന്റെ 445 ഗാനങ്ങള്‍ പാടിയിട്ടുണ്ട്. തൊട്ട് താഴെ പി ഭാസ്‌ക്കരന്‍, കൈതപ്രം, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, ഒഎന്‍വി, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍.

സിനിമാ ഗാനങ്ങളില്‍ യേശുദാസ് കൂടുതല്‍ പാടിയ രാഗം മോഹനം ആണ്.

യേശുദാസ് സംഗീതം നല്‍കി 49 ഗാനങ്ങള്‍ എത്തിയിട്ടുണ്ട്. കൂടുതലും വയലാറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും ഗാനങ്ങളാണ്.

1982 എന്ന വര്‍ഷം 234 സിനിമാ ഗാനങ്ങളാണ് യേശുദാസ് പാടിയത്.

പന്ത്രണ്ട് സിനിമകളില്‍ യേശുദാസ് അഭിനയിച്ചിട്ടുണ്ട്. 1965 -ല്‍ ‘കാവ്യമേള’ എന്ന സിനിമയില്‍ ആയിരുന്നു ആദ്യം മുഖം കാണിച്ചത്. ‘സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ’ എന്ന ഗാനം സ്റ്റേജില്‍ വന്ന് പാടുന്നവരുടെ കൂട്ടത്തില്‍ യേശുദാസ് അനുപല്ലവി പാടുന്നതായാണ് സിനിമയില്‍.

സിനിമേതര ഗാനങ്ങളില്‍ ആലപ്പി രംഗനാഥിന്റെ സംഗീത സംവിധാനത്തിലാണ് കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളത്. 136 ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലളിത ഗാനരചയിതാവ് എസ് രമേശന്‍ നായരുടെ 93 ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

1997ല്‍ തരംഗിണി പുറത്തിറക്കിയ സ്‌നേഹാര്‍ച്ചന എന്ന ക്രിസ്ത്യന്‍ സംഗീത ആല്‍ബത്തിന് വേണ്ടി യേശുദാസ് ഒരു ക്രിസ്ത്യന്‍ ഭക്തിഗാനം എഴുതിയിട്ടുണ്ട്. ‘ബത്ലേഹം തൊഴുത്തില്‍’ എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം പകര്‍ന്നതും പാടിയതും യേശുദാസ് തന്നെയാണ്.

‘സ്വാമിയെന്‍ നാദത്തിന്‍ ഉറവിടമേ’, ‘പുള്ളോന്റെ പാട്ടുകള്‍’ എന്നീ ഹിന്ദു ഭക്തിഗാനങ്ങള്‍ യേശുദാസ് എഴുതി, സംഗീതം നല്‍കി ആലപിച്ചവയാണ്. 2006ലെ തരംഗിണി ആല്‍ബമായ കാണിപ്പൊന്ന് അയ്യപ്പഗാനങ്ങളിലാണ് ഇവ രണ്ടും.

റിലീസാകാന്‍ ഇരിക്കുന്ന ’14ത് ഫെബ്രുവരി’ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ‘അരികില്‍ നീ തണലായ് ഞാന്‍’ എന്ന ഗാനമാണ് യേശുദാസിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമാഗാനം. യേശുദാസിന്റെ പുതിയ ആല്‍ബം ‘തനിച്ചൊന്ന് കാണാന്‍’ ഇന്ന് കൊച്ചിയില്‍ മമ്മൂട്ടി പ്രകാശനം ചെയ്യും.

മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി, അറബിക്, ഇംഗ്ലീഷ്, ലാറ്റിന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ എല്ലാം യേശുദാസ് പാടിയിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്