'ഈ സിനിമ നമുക്ക് ഉഷാറാക്കണം, മായാതെ മനസ്സില്‍ നില്‍ക്കുന്നു ആ ചിരി'

അന്തരിച്ച പ്രമുഖ നടന്‍ കലിംഗ ശശിയെ് അനുസ്മരിച്ച് നിര്‍മ്മാതാണ് ഹസീബ് മേപ്പാട്ട്. ശശി അവസാനമായി അഭിനയച്ച ലാല്‍ ജോസ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ഹസീബ് മേപ്പാട്ട്. അഭിനയിക്കാനെത്തിയപ്പോള്‍ മാനസികമായും ശാരീരികമായും വളരെ ക്ലേശത്തിലായിരുന്നിട്ടും അദ്ദേഹം കരാര്‍ പ്രകാരം തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയന്നെ് ഹസീബ് പറയുന്നു.

ഹസീബിന്റെ കുറിപ്പ്….

ശശിയേട്ടനെ പരിചയപ്പെടുന്നത് , ഞാന്‍ നിര്‍മ്മിച്ച് നവാഗതനായകബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത എന്റെ ആദ്യ സിനിമയായ ലാല്‍ജോസ് എന്നു പേരായ സിനിമ ലൊക്കേഷനില്‍ വച്ചായിരുന്നു. എതാണ്ട് 10 ദിവസത്തോളം ശശിയേട്ടന്‍ എന്റെ ചിത്രത്തില്‍ അഭിനയിച്ചു. ചായക്കടക്കരാന്‍ വേലായുധന്‍ എന്ന കഥാപത്രമാണ് അദ്ദേഹം ചെയ്തത്. ക്ഷീണിതനായിരുന്നു. എങ്കിലും ലൊക്കേഷനില്‍ എത്തിയാല്‍ ശശിയേട്ടന്‍ നല്ല ഉഷാറിലാവും. ഒരു ദിവസം എടപ്പളിലെ ഒരു തിയേറ്ററ്റില്‍ വച്ചായിരുന്നു ഷുട്ട്. ചിത്രീകരണത്തിന് ഇടയില്‍ ശശിയേട്ടന്‍ കൂഴഞ്ഞു വീണു. എല്ലാവരും പേടിച്ച് പോയി. ഉടനെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. എന്നാല്‍ ഹോസ്പ്പിറ്റലില്‍ നിന്ന് വന്നതിന് ശേഷം ശശിയേട്ടന്‍ മാനസികമായും ശാരീരികമായും തകര്‍ച്ചയിലായിരിന്നു. എന്നിട്ടും കരാര്‍ പ്രകാരം ഞാന്‍ എല്‍പ്പിച്ച ജോലി അദേഹം ഭംഗിയായി പുത്തിയാക്കി.

ആ ചിത്രത്തില്‍ ഞാന്‍ ഒരു ചെറിയ വേഷം ചെയ്തു. ഞാന്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ശശിയേട്ടന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ച ശേഷമാണ് ഞാന്‍ ക്യാമറയുടെ മുന്നില്‍ വന്നത്. ശശിയേട്ടന് അസുഖം കൂടിയതായി പിന്നീട് അറിഞ്ഞു. കൂടുതല്‍ റെസ്റ്റും പരിശോധനകളും ചെയ്യണം എന്നു പറഞ്ഞു. അഭിനയം കഴിഞ്ഞു ശശിയേട്ടന്‍ പോവുമ്പോഴും അറിയില്ലായിരുന്നു ഇനി ഒരു കൂടിക്കാഴ്ച്ച ഉണ്ടാവില്ല എന്ന്. ഒരിക്കല്‍ ശശിയേട്ടന്‍ പറഞ്ഞു, മോനെ ഈ സിനിമ നമുക്ക് ഉഷാറാക്കണം. ഇപ്പോഴും മായാതെ മനസ്സില്‍ നില്‍ക്കുന്നു ആ ചിരി. മനസ്സില്‍ നന്മയുള്ള മനുഷ്യന്‍. എന്റെ സിനിമ എനിക്ക് വലിയ സ്പനമായിരുന്നു. എല്ലാം നന്നായി നടന്നു. ഒത്തിരി പ്രയാസങ്ങള്‍ ഞാന്‍ സിനിമക്ക് വേണ്ടി സഹിച്ചു. താമസിയാതെ ചിത്രം തിയേറ്ററിലെത്തും. സിനിമ കാണാന്‍ ശശിയേട്ടന്‍ ഇല്ലാത്തത് എന്നും മനസില്‍ വേദനയാണ്. ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു ശശിയേട്ടന്റെ കുടെ ചെലവിട്ട സമയം.. മറക്കില്ല. ശശിയേട്ടാ. വിട.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക