'നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്'; പ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

ഭാര്യ പ്രിയയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചാണ് പ്രിയയ്ക്ക് കുഞ്ചാക്കോ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. “നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്” എന്നാണ് കുഞ്ചാക്കോ കുറിപ്പില്‍ പറയുന്നത്.

“ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം. നിന്റെ കൈയ്യില്‍ ഉള്ളത് ഏറ്റവും വിലപിടിപ്പുള്ള ഒരു സമ്മാനവും. ഇസഹാക്ക്! പക്ഷേ എനിക്ക് നിന്നോട് പറയാനുണ്ട്. നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്.” കുഞ്ചാക്കോ ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B-ziNzGlGbe/?utm_source=ig_web_copy_link

2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവല്‍ എന്ന തന്റെ ആരാധികയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16നാണ് നീണ്ട കാത്തിരിപ്പിന് ശേഷം അവരുടെ ജീവിതത്തിലേക്ക് കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞ് ഇസ എത്തിയത്. അടുത്തിടെ ഇരുവരുടെ പതിനഞ്ചാം വിവാഹവാര്‍ഷികമായിരുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'