നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പിറന്നാള്‍, 'അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്'; ആശംസയുമായി കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന് അമ്മ മോളിയുടെ പിറന്നാള്‍ ഏറെ സ്പെഷ്യലാണ്. കാരണം നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ദിനമായ ഫെബ്രുവരി 29 നാണ് കുഞ്ചാക്കോയും അമ്മയുടെ ജന്മദിനം. അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ. താന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാളാണ് അമ്മയെന്നും അവര്‍ക്ക് ഇപ്പോഴും മധുരപ്പതിനാറാണ് എന്നുമാണ് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.

“എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാള്‍ക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരമായി നേരിട്ടു. ഭീകരമായ അവസ്ഥയിലും ഉറച്ച് നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ അവര്‍ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം എപ്പോഴും ബന്ധിപ്പിക്കുന്ന കണ്ണിയാണ്.”

“എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് ഈ സ്ത്രീയോടാണ് ഞാന്‍ നന്ദി പറയുന്നത്. പിറന്നാളാശംസകള്‍ അമ്മാ. ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത്‌കൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്‌നേഹം, ഉമ്മകള്‍. ഈ ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും അമ്മ അര്‍ഹിക്കുന്നു.” കുഞ്ചാക്കോ കുറിച്ചു.

https://www.instagram.com/p/B9HupwxH1mO/?utm_source=ig_web_copy_link

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ