ത്രില്ലറുമായി കുഞ്ചാക്കോ ബോബനും നയന്‍താരയും; 'നിഴല്‍' റിലീസ് തീയതി പുറത്ത്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന “നിഴല്‍” ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരു ടേബിളിന് ഇരുവശവും വിഷമത്തോടെ ഇരിക്കുന്ന നയന്‍താരയും കുഞ്ചാക്കോ ബോബനുമാണ് പോസ്റ്ററിലുള്ളത്.

രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍. അഭിഷേക് എസ് ഭട്ടതിരി-സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി-ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-സുഭാഷ് കരുണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്‌സണ്‍ പൊഡുത്താസ്.

പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉമേഷ് രാധാകൃഷ്ണന്‍, പി.ആര്‍.ഓ-പി. ശിവപ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ, ഫിനാന്‍സ് കണ്‍ട്രോളര്‍-ഉദയന്‍ കപ്രശ്ശേരി.

Latest Stories

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നേതൃയോഗത്തിൽ, ബിജെപിയുടെ ക്ഷണം തള്ളി

ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവെന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

'ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം, ബിന്ദുവിന്റെ മരണം വേദനയുണ്ടുണ്ടാക്കുന്നത്'; കെ കെ ശൈലജ

ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോഡ് തുക; പ്രധാന അപ്‌ഡേറ്റ് ഇന്ന്

IND VS ENG: ​ഗിർർർർ......റാജ്...., മൂന്നാദിനം മാജിക് ബോളുമായി സിറാജ്, ഇം​ഗ്ലണ്ടിന് ഡബിൾ ഷോക്ക്, തകർച്ച

‘പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടം, വീഴ്ചകളെല്ലാം സിസ്റ്റം എറര്‍’; വീണ ജോർജ് രാജിവെക്കും വരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

“ഇനിയും നമുക്ക് 23 വർഷം കാത്തിരിക്കേണ്ടി വരില്ല”: ഇംഗ്ലണ്ടിൽ ഗില്ലിന് ശേഷം ഇരട്ട സെഞ്ച്വറി നേടാൻ കഴിവുള്ള ബാറ്റർ ആരാണെന്ന് പറഞ്ഞ് ഗവാസ്കർ

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ വനിത; നിര്‍മല സീതാരാമന് പ്രഥമ പരിഗണന; പരിഗണന പട്ടികയില്‍ ദക്ഷിണേന്ത്യന്‍ വനിതകള്‍ മാത്രം

'ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖം, സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമുണ്ടാകും'; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണ ജോർജ്

തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി; വ്യവസായശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വയറ്റത്തടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഇവി. ചാര്‍ജിങ്ങ് ഇനി ഷോക്കടിക്കും!