ചോക്ലേറ്റ് ഹീറോ അല്ല ഇനി മസില്‍മാന്‍; കമന്റുകളുമായി താരങ്ങളും, ചിത്രങ്ങളും വീഡിയോയും

മലയാളി പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഇനി തൊട്ട് ചോക്ലേറ്റ് ഹീറോ എന്ന വിളി വേണ്ട. ഇനി മുതല്‍ മസില്‍മാന്‍ ആണ് ചാക്കോച്ചന്‍. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവര്‍ പുതിയ ചിത്രങ്ങള്‍ക്കായി മെലിയുമ്പോള്‍ മസില്‍മാന്‍ ആയിരിക്കുകയാണ് ചാക്കോച്ചന്‍.

വടം വലിക്കുന്നതും ശേഷവുമുള്ള തന്റെ ശരീരത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. “ഇത് ചുമ്മാ കളിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ബാക്കി ചിത്രങ്ങള്‍ കൂടി കാണൂ എന്ന് അദ്ദേഹം പറയുന്നു”. ബാക്കി ചിത്രങ്ങള്‍ കണ്ട നടന്മാരായ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, ആന്റണി വര്‍ഗീസ്, ടൊവിനോ, നീരജ് മാധവ് എന്നിവരെല്ലാം ശരിക്കും അദ്ഭുതതപ്പെട്ടെന്ന് അവരുടെ കമന്റുകളില്‍ നിന്നും വ്യക്തമാണ്.

https://www.instagram.com/p/B7z6TaelUwr/

“”കട്ട പൊളി, ഈ മസിലൊക്കെ ഒളിപ്പിച്ചു വച്ചിരിക്കുവായിരുന്നല്ലേ കൊച്ചുകള്ളാ””എന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. “”എന്റെ പൊന്നോ ! ഞാന്‍ എന്താണ് ഈ കാണുന്നത്. ശരിക്കും ആ ദേഹത്തില്‍ മസില്‍ ഉണ്ടോ. നിങ്ങള്‍ എന്നെ പ്രചോദനംകൊള്ളിക്കുന്നു. പൊളിച്ചു. സ്‌നേഹം, ആദരം”” എന്ന് വിജയ് യേശുദാസ്. “എന്റമ്മേ!” എന്നായിരുന്നു ആന്റണിയുടെ കമന്റ്. “ചാര്‍ലി”ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബന്റെ ഈ ഗെറ്റപ്പ്.

താരം വടം വലിക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസുകാരനായാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ