മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം കെ.എസ് സേതുമാധവന്

ഈ വര്‍ഷത്തെ മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരത്തിന് പ്രശസ്ത ഫിലിം മേക്കര്‍ കെ.എസ് സേതുമാധവന്‍ അര്‍ഹനായി. സുദീര്‍ഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്‍കി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ.എസ് സേതുമാധവനെ ജൂറി അംഗങ്ങള്‍ ഐകകണ്‌ഠേന തിരഞ്ഞെടുകയായിരുന്നു.

മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും കെ.എസ് സേതുമാധവന്‍ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്. ശ്രീ ജോണ്‍ പോള്‍ ചെയര്‍മാനും ശ്രീ കലൂര്‍ ഡെന്നീസ് കണ്‍വീനറും സര്‍വ്വശ്രീ ഫാസില്‍,സിബി മലയില്‍, കമല്‍ എന്നിവര്‍ ജൂറി അംഗങ്ങളുമായിരുന്നു.

ഓടയില്‍ നിന്ന്, കടല്‍പ്പാലം, അച്ഛനും ബാപ്പയും, അര നാഴിക നേരം, പണിതീരാത്ത വീട്, അനുഭവങ്ങള്‍ പാളിച്ചകള്‍, പുനര്‍ജ്ജന്മം, ഓപ്പോള്‍ എന്നിവയാണ് കെ.എസ് സേതുമാധവന്റെ ഏറെ ശ്രദ്ധേയമായ സിനിമകള്‍. 10 നാഷണല്‍ അവാര്‍ഡുകളും ഒമ്പത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെസി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

നമ്മവര്‍, മറുപക്കം, നിജങ്കള്‍, നാളെയ് നമദേ എന്നിവയാണ് കെ.എസ് സേതുമാധവന്റെ തമിഴ് ചിത്രങ്ങള്‍. സ്ത്രി എന്ന തെലുങ്ക് ചിത്രവും മാനിനി എന്ന കന്നഡ ചിത്രവും യെഹി ഹെ സിന്ദഗി എന്നീ ചിത്രങ്ങളും സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.

Latest Stories

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു