പല പോരായ്മകള്‍ ഉണ്ടായി, കുഞ്ഞായിരുന്നതു കൊണ്ട് അവര്‍ സഹിച്ചു കാണും: കൃഷ്ണ കുമാര്‍

മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍. അഹാനയെ വളര്‍ത്തിയാണ് മക്കളെ വളര്‍ത്താന്‍ പഠിച്ചത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. കുടുംബ ജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്‌നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണ്, തിരിച്ചായാല്‍ നരകവും. സ്‌നേഹവും വിട്ടുവീഴ്ചയും ഉണ്ടായാല്‍ കുടുംബജീവിതം സുഖകരമാണ് എന്നും കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൃഷ്ണ കുമാറിന്റെ കുറിപ്പ്:

ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലര്‍ന്ന ഒരു യാത്ര. ആ യാത്രയില്‍ ഇടയ്ക്കു വെച്ച് ചിലര്‍ കൂടി വന്നു ചേരും… മക്കള്‍.. ആക്കൂട്ടത്തില്‍ ആദ്യം വന്നു ചേര്‍ന്ന ആളാണ് അഹാന. ഞങ്ങള്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചത് അഹാനയെ വളര്‍ത്തിയാണ്. പല പോരായ്മകള്‍ ഉണ്ടായി കാണാം അന്ന്. അവര്‍ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവര്‍ ഇന്ന് വലുതായി. സ്വന്തം കാലില്‍ നില്കാന്‍ പഠിച്ചു. അവരിലും നന്മകളും പോരായ്മകലും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്‌നേഹത്തോടെ സഹിക്കുക.. സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക.

കുടുംബ ജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്‌നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണ്.. തിരിച്ചായാല്‍ നരകവും. സ്‌നേഹവും വിട്ടുവീഴ്ചയും ഉണ്ടായാല്‍ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കള്‍ക്കാണ് വിട്ടുവീഴ്ച ചെയ്യാന്‍ കൂടുതല്‍ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞാല്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അനുഗ്രഹീതരും. കാരണം അവരും നാളെ മാതാപിതാക്കള്‍ ആവേണ്ടവര്‍ ആണ്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങള്‍ക്ക് അനുഗ്രഹിച്ചു തന്നു.

എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാര്‍ത്ഥിക്കാന്‍. പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറയുക. നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്മക്കും.. കാരണം ഒന്നുമിലാത്തപ്പോഴും നമ്മുടെ ജീവന്‍ നില നിര്‍ത്തിന്നതിനു നന്ദി പറയുക. ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോള്‍ എല്ലാം നടക്കും. ക്ഷമയോടെ കാത്തിരിക്കുക. എല്ലാവര്‍ക്കും നല്ല ജീവിതം ഉണ്ടാകട്ടെ..

https://www.facebook.com/actorkkofficial/posts/3336584493122342

Latest Stories

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!