'രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്, പക്ഷെ വിമർശനം മുഴുവൻ സ്ത്രീക്ക്';ദുർഗക്ക് പിന്തുണയുമായി കൃഷ്ണ ശങ്കർ

നടി ദുർഗ കൃഷ്ണയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടൻ കൃഷ്ണ ശങ്കർ. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന കുടുക്ക് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ദുർ​ഗയ്ക്ക് എതിരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നു. ഇതിന് പിന്നാലെ വീണ്ടും നടിക്കെതിരെ അധിക്ഷേപങ്ങള്‍ നടക്കുന്നുവെന്ന് പറഞ്ഞാണ് കൃഷ്ണ ശങ്കർ രം​ഗത്തെത്തിയത്.

സിനിമയിലെ ലിപ്‍ലോക്ക് രംഗങ്ങളുമായി ബന്ധപ്പെട്ടും നിരവധി വിമർശനങ്ങളാണ് ദുർ​ഗയ്ക്കെതിരെ സോഷ്യൽ മീഡിയായിൽ പ്രേത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നത്. കൂട്ടുപ്രതിയായ താന്‍ സുഖമായി ഉറങ്ങാന്‍ പോകുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയെയും അവരുടെ ഭർത്താവ് ആയ അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നുവെന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു.

സോഷ്യൽ മീഡിയായിലൂടെ വരുന്ന വിമർശനങ്ങളുടെ പേരിൽ ദുർഗ, സിനിമ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാണ്. അതിനു മാറ്റം കൊണ്ടുവരേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും കൃഷ്ണ ശങ്കർ പറയുന്നു.

കൃഷ്ണ ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ..:

ഇന്ന് കുറച്ചു നേരം മുമ്പ് ദുർഗ കൃഷ്ണയുടെ ഒരു കോൾ വന്നു. ഞങ്ങൾ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീൻ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുർഗയെയും അവരുടെ ഭർത്താവ് ആയ അർജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതിൽ കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാൻ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്.

പക്ഷേ വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്ക് മാത്രമാണ്. ഇതിനു മുമ്പ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട്, പക്ഷേ അതിൽ അഞ്ച് ലിപ്‌ലോക്കുമുണ്ട്. എന്ന് പറഞ്ഞാൽ ലിപ്‌ലോക്കിന്റെ ആശങ്കകൾ മാറ്റിവച്ച് ഒരു സെക്കൻഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാൻ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ഏറ്റവും വലിയ ലക്ഷ്യം.

പക്ഷേ അത് തന്നെ ഇവർക്ക് വരുമ്പോൾ കഴിഞ്ഞ പടത്തിൽ ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന മോശം എക്സ്പീരിയൻസ് കൊണ്ട് ആ സിനിമ തന്നെ ഇവർ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം നമ്മൾ തന്നെ കൊണ്ട് വരണം, നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ.

അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക എന്ന് പറഞ്ഞു കൊണ്ടാണ് കൃഷ്ണ വാക്കുകൾ അവസാനിപ്പിച്ചത് .

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ