മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി അല്ല: കെ.ആര്‍ മീര

ഒരു അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അല്ലാതാവുന്നില്ലെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്റെ ലൈംഗിക അതിക്രമപരാതിയിലെ കേസ് പുരോഗമിക്കുന്നതിനിടെയാണ് കെ.ആര്‍ മീരയുടെ പോസ്റ്റ്. അതിക്രമം നടന്ന് മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി ഒന്നുമല്ല, സ്ത്രീയുടെ പൗരാവകാശങ്ങളാണ് എന്നാണ് എഴുത്തുകാരി പറയുന്നത്.

”ഒരു അതിക്രമം നേരിട്ടാല്‍, ഒരു വര്‍ഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വര്‍ഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല. അവരവര്‍ക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാന്‍ എളുപ്പമാണ്.”

”അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ valid അല്ലാതാകാന്‍ OTP അല്ല, സ്ത്രീയുടെ പൗരാവകാശങ്ങള്‍” എന്നാണ് കെ.ആര്‍ മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, മോശമായി പെരുമാറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമാണെന്ന് നടി സുചിത്ര നായര്‍ അടുത്തിടെ പറഞ്ഞിരുന്നു.

ഒരാള്‍ എന്നോട് മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും ഒരു വര്‍ഷം കഴിഞ്ഞല്ല അതിനോട് പ്രതികരിക്കേണ്ടത് എന്നായിരുന്നു സുചിത്ര പറഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞ് അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണെന്നും സുചിത്ര പറഞ്ഞിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ