എല്ലാം പടച്ചവന്റെ തിരക്കഥ, സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: കോട്ടയം നസീര്‍

തലൈവര്‍ രജനികാന്തിനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ച് കോട്ടയം നസീര്‍. താന്‍ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകം രജനികാന്തിന് കൈമാറിയ സന്തോഷമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ജയിലര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലാണ് രജനികാന്ത് ഇപ്പോഴുള്ളത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നസീര്‍ പുസ്തകം കൈമാറിയത്. എത്രയോ വേദികളില്‍ താന്‍ അനുകരിച്ച അതേ താരത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ പടച്ചവന്റെ തിരക്കഥ എന്നാണ് കോട്ടയം നസീര്‍ വിശേഷിപ്പിക്കുന്നത്.

കോട്ടയം നസീറിന്റെ കുറിപ്പ്:

ഒരു കഥ സൊല്ലട്ടുമാ……. വര്‍ഷങ്ങള്‍ക്ക് മുമ്പ്.. കറുകച്ചാലിലെ ഓല മേഞ്ഞ മോഡേണ്‍ സിനിമ ടാക്കീസില്‍ ചരല്‍ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനില്‍ കണ്ട് ആരാധിച്ച മനുഷ്യന്‍. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളില്‍.. എത്രയോ ചുവരുകളില്‍ ഈ സ്‌റ്റൈല്‍ മന്നന്റെ’എത്രയെത്ര സ്‌റ്റൈലന്‍ ചിത്രങ്ങള്‍ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയില്‍ പയറ്റുന്ന കാലത്ത് എത്രയോ വേദികളില്‍ ആ… സ്‌റ്റൈലുകള്‍ അനുകരിച്ചു….

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വരച്ച ചിത്രങ്ങള്‍ അടങ്ങിയ ART OF MY HEART എന്ന ബുക്ക് ‘ജയിലര്‍ 2’വിന്റെ സെറ്റില്‍ വച്ചു സമ്മാനിച്ചപ്പോള്‍… ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളില്‍ കയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍….സ്വപ്നമാണോ…. ജീവിതമാണോ… എന്നൊരു എത്തും പിടിയും കിട്ടിയില്ല…

മനസില്‍ ഒരു പ്രാര്‍ത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു… ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. അല്ലെങ്കിലും ‘പടച്ചവന്റെ തിരക്കഥ’അത് വല്ലാത്ത ഒരു തിരക്കഥയാ.’ കോട്ടയം നസീറിന്റെ വാക്കുകള്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി