'കെജിഎഫ്' സംഗീത സംവിധായകന്‍ ഇനി മലയാളത്തിലേക്ക്; പുത്തന്‍ അപ്‌ഡേറ്റ് പങ്കുവച്ച് രവി ബസ്രുര്‍

‘കെജിഎഫ്’ സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച സംഗീത സംവിധായകന്‍ രവി ബസ്രുര്‍ ഇനി മലയാളത്തില്‍. ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കൊ’യ്ക്ക് രവി ബസ്രുര്‍ സംഗീതമൊരുക്കും. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം രവി ബസ്രുര്‍ അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് മാര്‍ക്കൊ.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ‘ഉഗ്രാം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് രവി ബസ്രുര്‍ അരങ്ങേറ്റം കുറിക്കുന്നത്.

പ്രശാന്ത് നീലിന്റെ കെജിഎഫ് സീരിസുകളിലും, സലാര്‍ സിനിമാ സീരിസിലും രവി ബസ്രുര്‍ തന്നെയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. സൗണ്ട് ഡിസൈനര്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലയില്‍ ഭൂരിഭാഗവും കന്നഡ സിനിമകളില്‍ തന്നെയാണ് രവി ബസ്രുര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

ആദ്യമായാണ് സംഗീതസംവിധായകന്‍ ഒരു മലയാളം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, ‘ദി ഗ്രേറ്റ് ഫാദര്‍’, ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നീ ആക്ഷന്‍ മാസ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഹനീഫ് അഥേനി.

മാര്‍ക്കൊ ഹനീഫിന്റെ ആക്ഷന്‍ ചിത്രങ്ങളിലേക്കുള്ള തിരിച്ചു വരവായിരിക്കും. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മാര്‍ക്ക്റ്റിങ്: വിപിന്‍ കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് ആന്‍ഡ് പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യുറ എന്റെര്‍ടൈന്‍മെന്റ്.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”