ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല; സ്റ്റേ ചെയ്ത് ഹൈക്കോടതി, നടപടി നിര്‍മ്മാതാവിന്റെ പരാതിയെ തുടര്‍ന്ന്

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. അല്‍പ്പസമയത്തിനകം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കവെയാണ് ഹൈക്കോടതി സ്‌റ്റേ റിപ്പോര്‍ട്ട് ഒരാഴ്ചയ്‌ത്തേക്ക് തടഞ്ഞിരിക്കുന്നത്. നിര്‍മ്മാതാവ് സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സജിമോന്‍ ഹര്‍ജി നല്‍കിയിരുന്നത്. മലയാള സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ ആയിരുന്നു സര്‍ക്കാറിന്റെ തീരുമാനം. 62 പേജ് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്.

മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്ന് കണ്ടെത്തിയ പേജുകളാണ് ഒഴിവാക്കിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോര്‍ട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാന്‍ തീരുമാനിച്ചത്.

ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ്.

ഇവര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത് പുറത്ത് പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട് കൈമാറുമ്പോള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.

Latest Stories

പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും; ബിജെപിയിൽ ചേരുമെന്ന വാർത്ത അസംബന്ധം,രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ: കെ. സുധാകരൻ

സീറ്റ് നൽകില്ലെന്ന കാര്യം നേരത്തെ അറിയിക്കാമായിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തിയുമായി എൽദോസ് കുന്നപ്പിള്ളി

പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ല; മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും അവർക്കുണ്ട്: മുഖ്യമന്ത്രി

എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല; ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി: വി.ഡി. സതീശന്‍

തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും, തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവരുണ്ട്: പത്മജ

പറഞ്ഞത് മൂന്നാമൂഴം സഫലമാകില്ലെന്ന്, പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം; ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല: ജി. സുധാകരൻ

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്