പത്തുദിവസം പതിനാല് സിനിമകള്‍: സിനിമാപ്രേമികള്‍ക്ക് ഓണസദ്യയൊരുക്കി ആക്ഷന്‍ ഓടിടി

ഓണ നാളുകളില്‍ പത്ത് സിനിമയുമായി ആക്ഷന്‍ ഓടിടി. ഓഗസ്റ്റ് 19 മുതല്‍ 30 വരെ പത്ത് സിനിമകളാണ് റിലീസ് ചെയ്യുന്നത്. ചിങ്ങം ഒന്നിന് മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയാണ് ഉദ്ഘാടന ചിത്രം. കൊവിഡ് പ്രതിസന്ധിയിലായ മലയാള സിനിമാ ആസ്വാദകര്‍ക്ക് ഓണനാളുകളില്‍ വീട്ടില്‍ ഇരുന്ന് പുതിയ ചിത്രങ്ങള്‍ കാണാനാകും. ആന്‍ഡ്രോയ്ഡ് ടിവി, ആപ്പിള്‍ ടിവി, സാംസങ്, എല്‍ജി, റോക്കോ, ആമസോണ്‍ ഫയര്‍, ആന്‍ഡ്രോയ്ഡ് മൊബൈല്‍, ഐ ഒ എസ് തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളിലും ആക്ഷന്‍ ഒ ടി ടി ലഭ്യമാകും. ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയില്‍ ലഭ്യമാകുന്ന ലോകത്തിലെ ആദ്യത്തെ ഒ ടി ടി പ്ലാറ്റ്‌ഫോമാണ് ആക്ഷന്‍ പ്രൈം.

ഓഗസ്റ്റ് 19ന് മുഹറ സമദ് മങ്കട സംവിധാനം ചെയ്തു അനുമോഹനും ലിയോണയും പ്രധാന വേഷത്തില്‍ എത്തുന്ന കാറ്റ് കടല്‍ അതിരുകള്‍ റിലീസ് ചെയ്യും. ഓഗസ്റ്റ് 20ന് ഉത്രാടം നാളില്‍ വിനീത്, സംവൃത സുനില്‍, സായി കുമാര്‍, മധുപാല്‍, വിദ്യ വിനു മോഹന്‍ എന്നിവര്‍ അഭിനയിച്ച കാല്‍ചിലമ്പ് റിലീസാകും. തിരുവോണ ദിനത്തില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത് ശ്വേത മേനോനും റിയാസ് ഖാനും പ്രധാന താരങ്ങളായുള്ള ധനയാത്ര, മൂന്നാം ഓണത്തിന് ഓഗസ്റ്റ് 22ന് സന്തോഷ് പണ്ഡിറ്റ് കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്ത ഉരുക്കു സതീശന്‍, 23ന് ബാല, ദേവന്‍, സായ് കുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ വരുന്ന രാജീവ് നടുവനാട് ഒരുക്കിയ ‘1948 കാലം പറഞ്ഞത്. എന്നീ ചിത്രങ്ങളുമാണ് ആക്ഷനിലൂടെ പുറത്തിറങ്ങുന്നത്.

കെ. ഭുവനചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഉരിയാട്ട്’ ആണ് ഓഗസ്റ്റ് 24ലെ ചിത്രം. ആശിശ് വിദ്യാര്‍ത്ഥി, സാറാസ് സന്തോഷ്, ശ്രീജിത്ത് രവി എന്നിവരാണ് പ്രധാന വേഷത്തില്‍. വിനീത്, പ്രണയ, മാമുക്കോയ എന്നിവര്‍ ഒരുമിക്കുന്ന ‘മാധവീയം’ ആണ് ഓഗസ്റ്റ് 25ലെ ചിത്രം. തേജസ്സ് പെരുമണ്ണയാണ് സംവിധായകന്‍. ഷെരിഫ് ഈസ ഒരുക്കിയ കാന്തന്‍-ദ ലവര്‍ ഓഫ് കളര്‍ ആണ് 27ലെ റിലീസ് ചിത്രം. പ്രജിത്ത്, ദയാ ബായ് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു. കെ. ജെ. ബോസ് ഒരുക്കിയ ‘കഥാന്തരം’ 27നെത്തുന്നു. നെടുമുടി വേണു, രാഹുല്‍ മാധവ്, വിഷ്ണു പ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പ്രകാശ് വാടിക്കല്‍ സംവിധാനം ചെയ്ത് അപര്‍ണ നായര്‍, പ്രകാശ് ചെങ്ങല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘താമര’ 28ന് റിലീസ് ചെയ്യും. സിദ്ധിഖ് താമരശ്ശേരി എഴുതി സംവിധാനം ചെയ്ത ‘സഖാവിന്റെ പ്രിയസഖി’ 29ന് റിലീസ് ചെയ്യും. സുധീര്‍ കരമന, നേഹ സക്‌സേന, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, മേഘ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഓഗസ്റ്റ് 30ന് പ്രേം ആര്‍ നമ്പ്യാര്‍ ഒരുക്കിയ ‘സ്വപ്‌നങ്ങള്‍ക്കപ്പുറം’ റിലീസ് ചെയ്യും. ദിവ്യദര്‍ശന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ഹോളിവുഡ് പടങ്ങള്‍ ഉള്‍പ്പെടെ ആക്ഷന്‍പ്രൈം ഒ ടി ടിയില്‍ ലഭ്യമാകും. വ്യാജ പതിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമവും ആക്ഷന്‍ ഓടിടി തയ്യാറെടുത്തിട്ടുണ്ട്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല