ഗ്ലാമറസ് നൃത്തവുമായി കീര്‍ത്തി സുരേഷ്; മഹേഷ് ബാബു ചിത്രത്തിലെ പുത്തന്‍ വീഡിയോ

മഹേഷ് ബാബു ചിത്രം സര്‍ക്കാരു വാരി പാട്ട കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. മെയ് പന്ത്രണ്ടിന് എത്തിയ ഈ ചിത്രത്തിന് മികച്ച ബോക്‌സ് ഓഫിസ് പ്രകടനം നടത്താന്‍ ചിത്രത്തിന് സാധിച്ചെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ ഗ്ലാമറസ് നൃത്ത വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

മുരാരി വാ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് അനന്ത് ശ്രീറാം, ഈ ഗാനമാലപിച്ചതു ശ്രുതി രഞ്ജനി, എം എല്‍ ഗായത്രി, ശ്രീ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ്. സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരനായ തമന്‍ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മറ്റു മൂന്നു ഗാനങ്ങള്‍ നേരത്തെ പുറത്തു വരികയും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു. കലാവതി എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയപ്പോള്‍, മ മ മഹേശാ എന്ന അടിപൊളി ഗാനം യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി. ഈ ചിത്രത്തിലെ ഒരു റാപ് സോങ്ങും ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത സംവിധായകന്‍ പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്