'പിഎസ് 2' നാല് തവണ കണ്ട് ഫാനായി; കാര്‍ത്തിയെ കാണാന്‍ ജപ്പാനില്‍ നിന്നും ആരാധകര്‍, ചിത്രം വൈറല്‍

‘പൊന്നിയിന്‍ സെല്‍വന്‍ 2’ റെക്കോര്‍ഡ് കളകഷനുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് 3 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ചിത്രത്തില്‍ വല്ലവരയന്‍ വന്ദിയതേവന്‍ എന്ന കഥാപാത്രമായാണ് കാര്‍ത്തി വേഷമിട്ടത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ കണ്ട് ഫ്‌ളാറ്റായ രണ്ട് ആരാധകരാണ് ഇപ്പോള്‍ കാര്‍ത്തിയെ കാണാനായി എത്തിയിരിക്കുന്നത്. ഈ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജപ്പാനില്‍ നിന്നുള്ള ആരാധകരാണ് കാര്‍ത്തിയെ കാണാന്‍ എത്തിയത്. നാല് തവണയാണ് ഈ ആരാധകര്‍ പിഎസ് 2 കണ്ടത്.

ജപ്പാനില്‍ നിന്നുമെത്തിയ ആരാധകര്‍ക്കൊപ്പമുള്ള കാര്‍ത്തിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കാര്‍ത്തി ഫാന്‍ ക്ലബ്ബിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ വന്നത്. കാര്‍ത്തിയെ കാണാന്‍ വേണ്ടി മാത്രമാണ് തെരുമിയും ഇസാവോയും ജപ്പാനില്‍ നിന്നും ചെന്നൈയില്‍ എത്തിയത്.

മൂന്ന് ദിവസത്തേക്കാണ് ഇരുവരും എത്തിയത്. ഇതിനിടയിലാണ് ഇവര്‍ നാല് തവണ പൊന്നിയന്‍ സെല്‍വന്‍ കണ്ടത്. ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ കാര്‍ത്തിയെ നേരിട്ട് കാണണമെന്ന ആഗ്രഹമായി. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജപ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടായ Abk-Aots Dosokai Centerല്‍ എത്തി കാര്‍ത്തിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി അഭ്യര്‍ത്ഥിച്ചു.

എന്തായാലും ഇരുവരുടേയും ശ്രമം വിഫലമായില്ല. തന്നെ കാണാന്‍ ജപ്പാനില്‍ നിന്നെത്തിയ ആരാധകരെ കാര്‍ത്തി സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അതിഥികളെ സത്ക്കരിച്ച കാര്‍ത്തി നിരവധി ഫോട്ടോയും ഇവര്‍ക്കൊപ്പം എടുത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ