കര്‍ണനെക്കുറിച്ചുള്ള നിര്‍ണായക വിവരം പങ്കുവെച്ച് പൃഥ്വിരാജ്

ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എ്‌ന ബിഗ് ബജറ്റ് ചിത്രം ഡ്രോപ്പ് ചെയ്തതായും നിര്‍മ്മാതാവ് ഇട്ടിട്ടുപോയെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു നാളായി കര്‍ണനെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തു വന്നിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് കര്‍ണനെക്കുറിച്ച് പൃഥ്വിരാജ് വീണ്ടും പറയുമ്പോള്‍ അത് പ്രസക്തമാകുന്നത്.

300 കോടി രൂപ ബജറ്റിലാണല്ലോ ചിത്രമൊരുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പൃഥ്വി പറഞ്ഞ മറുപടി തീര്‍ച്ചയായും അതൊരു ബിഗ് ബജറ്റ് ചിത്രമാണ്. പക്ഷെ, അത് എത്ര രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അതൊരു അന്താരാഷ്ട്ര പ്രോജക്ടായി ചെയ്യാനാണ് ഞങ്ങളുടെ പദ്ധതി. ആ പ്രോജക്ടിന് അന്തിമരൂപം നല്‍കാനുള്ള തീവ്രമായ ശ്രമത്തിലാണ് വിമല്‍. അതില്‍ മാത്രമാണ് വിമലിന്റെ ശ്രദ്ധ. വാരണസി ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍. ഹിന്ദി, തെലുങ്കു, തമിഴ് തുടങ്ങിയ ഭാഷകളിലും ഈ സിനിമ ഇറക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫര്‍, ബ്ലസിയുടെ ആടുജീവിതം എന്നീ വമ്പന്‍ പ്രോജക്ടുകള്‍ക്ക് ശേഷമായിരിക്കും പൃഥ്വി കര്‍ണനിലേക്ക് എത്തുക.

എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെയാണ് ആര്‍.എസ്. വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുന്നുവെന്ന അനൗണ്‍സ്‌മെന്റ് നടത്തിയത്. 300 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രഖ്യാപനം നടത്തിയത് വിമല്‍ തന്നെയായിരുന്നു. പിന്നീട് നിര്‍മ്മാതാവ് ഈ ചിത്രം ഉപേക്ഷിച്ചുവെന്നും ചിത്രം പ്രതിസന്ധിയിലായെന്നുമൊക്കെ വാര്‍ത്ത പുറത്തുവന്നു. അതിനിടയിലാണ് പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ല, അതില്‍ ജോലികള്‍ നടക്കുന്നുണ്ടെന്ന നിര്‍ണായക വിവരം പൃഥ്വി നല്‍കുന്നത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...