'ഓരോ മൃതശരീരത്തിനും പറയാനുണ്ടാകും ഒരു കഥ'; കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ടീസര്‍ ശ്രദ്ധേയമാകുന്നു

“കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്” ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. ഇന്നലെ കേരളപ്പിറവി ദിനത്തിലാണ് നടന്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ശരത് ജി. മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ യുവനടന്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ് രാജ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അഞ്ച് ഗാനങ്ങളാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലുള്ളത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, അജീഷ് ദാസന്‍,ശരത് ജി മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്‌സണ്‍ ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍