വിസിലടിക്കാന്‍ പ്രേരിപ്പിക്കുന്ന പെര്‍ഫോമന്‍സ്; വിജയ്‌യെ പുകഴ്ത്തി കരണ്‍ ജോഹര്‍

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടിലെത്തിയ “ബിഗില്‍” തെന്നിന്ത്യയിലും ബോളിവുഡിലും തരംഗം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി കളക്ഷനാണ് ബിഗില്‍ സ്വന്തമാക്കിയിരിക്കുന്നത്. ബിഗില്‍ കണ്ട് സംവിധായകന്‍ അറ്റ്‌ലിയേയും വിജയ്‌യെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍.

ബിഗില്‍ ഒരു ഉത്സവം തന്നെയായിരുന്നുവെന്നാണ് കരണ്‍ കുറിച്ചിരിക്കുന്നത്. “”ദളപതി വിജയ്‌യുടെ പെര്‍ഫോമന്‍സ് കാണുന്ന ആരും എഴുന്നേറ്റ് വിസിലടിച്ച് പോകും.സംവിധായകന്‍ കേമനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്, സൂപ്പര്‍സ്റ്റാര്‍ ഡയറക്ടര്‍”” എന്നാണ് കരണ്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ ബിഗിലിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോഴും കരണ്‍ ജോഹര്‍ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്ബോള്‍ എന്നിവയ്ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്‍ടയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ