ലൂസിഫര്‍ തരംഗം അടങ്ങുന്നതിന് മുമ്പേ കാപ്പാന്‍ എത്തും; ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ സൂര്യ- മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ നാളെ

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ തീയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. അതിനിടയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി എത്തിയിട്ടുണ്ട്. തമിഴ് നടന്‍ സൂര്യയ്ക്കൊപ്പം കാപ്പാന്‍ എന്ന ചിത്രത്തിന്റെ സര്‍പ്രൈസ് ടീസര്‍ നാളെയെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.തമിഴ് പുതുവത്സര ദിനത്തില്‍ തമിഴ്, മലയാളം ആരാധകര്‍ക്ക് സര്‍പ്രൈസായി ഒരു ടീസര്‍ ഇറക്കാന്‍ കാപ്പാന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായിട്ടാണ് സൂചന. വൈകിട്ട് ഏഴു മണിയ്ക്കാണ് ടീസറെത്തുന്നത്. ടീസര്‍ ഏപ്രില്‍ 14 ന് എത്തുമെന്ന് കാണിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും അതിവേഗമാണ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ തരംഗമായത്.

പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അംഗരക്ഷകന്റെ വേഷത്തില്‍ സൂര്യയുമെത്തുന്നു. ഇവര്‍ തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോര്‍ട്ട്.

കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാപ്പാന്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.

ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിന് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിാണെന്ന് നേരത്തെ സൂര്യ വ്യക്തമാക്കിയിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ