കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു, അമ്മയുടെ മരണം അവരെ വല്ലാതെ ബാധിച്ചു: സിദ്ദിഖ്

നടി കനക മലയാളത്തില്‍ ആദ്യമായി അഭിനയിച്ച സിനിമയാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ സിനിമ മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്.കനകയെ മലയാളത്തിലെ മുന്‍നിരനായികയാക്കിയതും ഈ സിനിമയായിരുന്നു.

യഥാര്‍ത്ഥത്തില്‍ കനകയെ ആയിരുന്നില്ല നടി ഉര്‍വശിയെ ആയിരുന്നു ഈ സിനിമയിലേക്ക് നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഉര്‍വശിക്ക് പകരം പിന്നീട് കനകയെ തീരുമാനിക്കുകയായിരുന്നു. സംവിധായകന്‍ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിദ്ദിഖിന്റെ വാക്കുകള്‍

ഹീറോയിന്റെ കാര്യത്തിലാണ് വലിയൊരു മാറ്റം സംഭവിച്ചത്. ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഉര്‍വശിയെ ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഉര്‍വശിക്ക് വരാന്‍ പറ്റാതായി. പകരം വന്നതാണ് കനക. കരകാട്ടക്കാരന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിട്ടേ ഉള്ളൂ കനക അപ്പോള്‍. ആ സിനിമ വലിയ ഹിറ്റായിരുന്നു’.’കനക പാവം കുട്ടിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. അവരുടെ അമ്മ ദേവിക വലിയ നടിയായിരുന്നു.

എംഎജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാര്‍ വാല്യു ഉള്ള നടിയായിരുന്നു ദേവിക. അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു. അത്രയും ഇന്നസെന്റാണ് ആ കുട്ടി. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടന്നങ്ങ് ഒരു പ്രൊട്ടക്റ്റര്‍ ഇല്ലാതായപ്പോള്‍ കനക വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്കനുഭവപ്പെട്ടിട്ടുണ്ട്’.

ഒരു പുതിയ ഹീറോയിനെ കൊണ്ടു വന്നെന്ന നിലയില്‍ കനകയുടെ വരവും ഗോഡ്ഫാദറിന് ഗുണം ചെയ്തു.

Latest Stories

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാനിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്