കമലിന് നേരെ തോക്ക് ചൂണ്ടി സേതുപതി, ഒപ്പം ഫഹദും; 'വിക്രം' മേക്കിംഗ് വീഡിയോ, റിലീസ് തിയതിയും എത്തി

കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം ചിത്രത്തിന്റെ റിലീസ് തിയതിയും മേക്കിംഗ് വീഡിയോയും പുറത്ത്. ജൂണ്‍ 3ന് ചിത്രം തിയേറ്ററുകളിലെത്തും. കമല്‍ഹാസന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

വിക്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് വിക്രം. കമലിനൊപ്പം സേതുപതിയും ഫഹദും ചിത്രത്തില്‍ എത്തുന്നു എന്നതാണ് പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം. നരേന്‍, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തും.

അനിരുദ്ധാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിക്രം ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയാണ് എന്നാണ് സൂചനകള്‍. അന്‍പ് അറിവാണ് ചിത്ത്രിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Latest Stories

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്