കമല്‍ഹാസനൊപ്പം കൈകോര്‍ക്കുമോ ? രജനീകാന്തിന്റെ പ്രതികരണം ഇങ്ങനെ

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇന്ന് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒന്നിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കാലത്തിന് മാത്രമെ അതിന് ഉത്തരം നല്‍കാന്‍ സാധിക്കുകയുള്ളു നമുക്ക് കാത്തിരുന്ന് കാണാം എന്നായിരുന്നു രജനീകാന്ത് മറുപടി നല്‍കിയത്.

കമല്‍ഹാസന്‍ ഇന്നലെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ച് ഒറ്റ കക്ഷിയായി മുന്നോട്ടുപോകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇപ്പോള്‍ രജനീകാന്ത് നടത്തിയിരിക്കുന്നത്.

എന്നാല്‍, ഇരുവരും ഒന്നിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. രജനീകാന്ത് പറഞ്ഞത് സ്പിരിച്വല്‍ പൊളിറ്റിക്ക്‌സിന് ഊന്നല്‍ നല്‍കുമെന്നാണ്. കമല്‍ഹാസന്‍ ആണെങ്കില്‍ അറിയപ്പെടുന്ന നിരീശ്വരവാദിയും. അടിസ്ഥാനപരമായ തത്വശാസ്ത്രങ്ങളില്‍ തന്നെ വിഭിന്ന മുഖങ്ങളില്‍നില്‍ക്കുന്നവര്‍ തമ്മില്‍ രാഷ്ട്രീയത്തില്‍ യോജിക്കാന്‍ സാധിക്കില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ