നീതി നടപ്പാക്കാന്‍ കാക്കിപ്പട'; ഷെബിയുടെ പുതിയ സിനിമ വരുന്നു, ട്രെയിലര്‍

വളരെ ശ്രദ്ധേയമായ കഥാപശ്ചാത്തലത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ഷെബി ചൗഘട്ട് സംവിധാനം ചെയ്യ്ത ‘കാക്കിപ്പട’ എന്ന ചിത്രം. ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍, തമിഴ് നടന്‍ കതിര്‍ എന്നിവര്‍ ചേര്‍ന്ന് ട്രെയ്ലര്‍ റിലീസ് ചെയ്തു. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ലഭിക്കുന്ന സൂചന. കേരള സമൂഹത്തെ ആകെ നാണം കെടുത്തിക്കൊണ്ട് വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെയ്ക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ടീസറും സോങ്ങും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വ്യത്യസ്തമായ റിലീസ് പ്രഖ്യാപനമായിരുന്നു ‘കാക്കിപ്പട’ സിനിമയുടേത്. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. കൂടാതെ തമിഴ്നാട്ടില്‍ നടന്ന പ്രിവ്യൂ ഷോയില്‍ ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തു.

ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 23നു തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത്ത് ശങ്കര്‍, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍. ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. മേക്കപ്പ് – പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ. സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി