കജോളും പ്രഭു ദേവയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു!

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രഭു ദേവയും കജോളും. ചരൺ തേജ് ഉപ്പലപതിയുടെ ആദ്യ സംവിധാന സംരഭത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. നിരവധി സിനിമാ പ്രേമികളാണ് പ്രഭു ദേവയും കജോളും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതെന്നും സ്‌ക്രീനിൽ ഇരുവരെയും തിരികെ കൊണ്ടുവരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ ചരൺ പറഞ്ഞു.

പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം ഒരുക്കാൻ ആലോചിക്കുന്നത്. നസീറുദ്ദീൻ ഷാ, സംയുക്ത മേനോൻ, അദിത്യ സീൽ, ജിഷു സെംഗുപ്ത, കാൻ താരം ഛായ കദം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപോർട്ടുകൾ.

മിൻസാര കനവ് എന്ന ചിത്രം തെലുങ്കിലും റിമേക്ക് ചെയ്ത സിനിമയാണ്. സിനിമയിലെ ‘വെണ്ണിലവെ വെണ്ണിലവെ എന്ന ഗാനത്തിന് ഇപ്പോഴും വലിയ ഫാൻസ് ഉണ്ട്. കജോളിന്റെ വലിയ ആരാധകൻ കൂടിയാണ് ഞാൻ. കുഛ് കുഛ് ഹോത്ത ഹെ, ദിൽവലെ ദുൽഹനിയ ലേ ജായേംഗെ തുടങ്ങിയ സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

‘മിൻസാര കനവ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമായ ജോഡികളാണ് കജോളും പ്രഭു ദേവയും. ഇരുവരുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ