'നിരാശപ്പെടുത്തിയില്ല.. ആ സീനില്‍ കരഞ്ഞു പോയി'; ലാല്‍ജോസ് പ്രേക്ഷക പ്രതികരണം

കബീര്‍ പുഴമ്പ്രത്തിന്റെ സംവിധാനത്തില്‍ എത്തിയ ലാല്‍ജോസ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍. ചിത്രം നിരാശപ്പെടുത്തിയില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് എത്തിയത്.

ചില സീനുകളില്‍ കരഞ്ഞു പോയെന്നും പ്രേക്ഷകര്‍ പറയുന്നു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രം പറയുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്.

വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന്‍ ശാരിഖ് ആണ് ചിത്രത്തില്‍ നായകന്‍. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയ ആണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു, ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന ചിത്രം സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് എത്തിയത്. ധനേഷ് ഛായാഗ്രഹണവും ബിനേഷ് മണി സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം