ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന കായപ്പോള തീയേറ്ററുകളിലേക്ക്; ട്രെയിലര്‍

ഇന്ദ്രന്‍സിന്റെ പുതിയ ചിത്രം ‘കായ്‌പ്പോള’ റിലീസിന് തയ്യാറായിരിക്കുകയാണ്. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‌കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്.

എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മ്മിക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാരന്‍. കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രവീണ്‍ എടവണ്ണപാറയാണ്. അഞ്ജു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാര്‍, ജോഡി പൂഞ്ഞാര്‍, സിനോജ് വര്‍ഗീസ്, ബബിത ബഷീര്‍, വൈശാഖ്, ബിജു ജയാനന്ദന്‍, മഹിമ, നവീന്‍, അനുനാഥ്, പ്രഭ ആര്‍ കൃഷ്ണ, വിദ്യ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മേക്കപ്പ് സജി കൊരട്ടി ആണ്. ഗാനരചന ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, മുരുകന്‍ കാട്ടാക്കട, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം എസ് ബിനുകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ആസിഫ് കുറ്റിപ്പുറം, അമീര്‍, സംഘട്ടനം അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി സജന നാജം, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് വിഷ്ണു ചിറക്കല്‍, രനീഷ് കെ ആര്‍, അമല്‍ കെ ബാലു, പിആര്‍ഒ പി ശിവപ്രസാദ്, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ് അനു പള്ളിച്ചല്‍ എന്നിവരാണ് ‘കായ്‌പ്പോള’യുടെ മറ്റ് പ്രവര്‍ത്തകര്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ