ജൂനിയര്‍ ചിരു ജനിച്ചത് ഏറെ പ്രത്യേകതയുള്ള ദിവസത്തില്‍; മേഘ്‌നയുടെ കണ്മണിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറെ പ്രത്യേകതകളോടെയാണ് മേഘ്‌ന രാജിന്റെ ചിരഞ്ജീവി സര്‍ജയുടെയും കണ്മണിയുടെ ജനനം എന്ന് കുടുംബം. മൂന്ന് വര്‍ഷം മുമ്പ് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ച ദിനത്തിലാണ് കുഞ്ഞ് പിറന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സര്‍ജ കുടുംബത്തെ സംബന്ധിച്ചും ഏറെ പ്രത്യേകതയുള്ള മാസമാണ് ഒക്ടോബര്‍.

2017 ഒക്ടോബറില്‍ ബംഗ്ലൂരുവിലെ മേഘ്‌നയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇത് വല്ലാത്തൊരു അനുഭൂതിയും യാദൃച്ഛികതയുമാണ്. തന്റെ മരുമകന്‍ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു എന്നാണ് മേഘ്‌നയുടെ അമ്മ പ്രമീള പ്രതികരിക്കുന്നത്.

ചിരുവിന്റെയും മേഘ്‌നയുടെയും വിവാഹനിശ്ചയ ദിവസം ജനിച്ചതിനാല്‍ ചിരുവിന്റെ പുനര്‍ജന്മമാണ് ഇതെന്ന് വിശ്വസിക്കുന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്‌നയുടെ അരികില്‍ വെച്ചിരുന്നു. ജനിച്ച ഉടന്‍ ചിരുവിനെയാണ് ആദ്യം കാണിച്ചത് എന്നാണ് അച്ഛന്‍ സുന്ദര്‍രാജ് പറയുന്നത്.

ഒക്ടോബര്‍ മാസത്തിലാണ് ചിരഞ്ജീവിയുടെയും സഹോദരന്‍ ധ്രുവ സര്‍ജയുടെയും ജന്മദിനവും. ഒക്ടോബര്‍ 6-ന് ധ്രുവ സര്‍ജയുടെ ജന്മദിനമാണ്, ഒക്ടോബര്‍ 17-ന് ചിരഞ്ജീവിയുടെയും. വ്യാഴാഴ്ച 11.07-ന് ആണ് ജൂനിയര്‍ ചിരു ജനിച്ചത്. ആരാധകരും ഇത് ചിരഞ്ജീവിയുടെ പുനര്‍ജന്മം ആണെന്നാണ് കരുതുന്നത്.

കഴിഞ്ഞ നാല് മാസം, എങ്ങനെയാണ് ഓരോ നിമിഷവും കടന്നു പോയതെന്ന് അറിയില്ല. ഭര്‍ത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരു ശക്തി അവളുടെ കൂടെയുണ്ടായിരുന്നു. കുടുംബം മുഴുവന്‍ അവള്‍ക്കൊപ്പം നിന്നു എന്ന് പിതാവ് സുന്ദര്‍രാജ് പറയുന്നു.

മേഘ്‌ന നാലുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴാണ് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ വിട പറഞ്ഞത്. “”നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍”” എന്നാണ് ചിരഞ്ജീവിയുടെ വിയോഗത്തിന് ശേഷം മേഘ്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി