'ഒരു സിനിമ എടുക്കാനുള്ള പ്രയാസം എനിക്ക് നന്നായി അറിയാം'; പൊട്ടലുള്ള കാലുമായി ജൂഡ് ഷൂട്ടിംഗ് സെറ്റില്‍

ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന വരയന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ നടനും സംവിധായകനുമായ ജൂഡ് ആന്റണിയ്ക്ക് പരിക്ക് ഏറ്റിരുന്നു. ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് കാലിന് പരിക്കേറ്റത്. കാലിന് ചെറിയ പൊട്ടലുള്ള ജൂഡിന് ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.കാലിന് പരിക്കുണ്ടെങ്കിലും താരം സജീവമായി തന്നെ സിനിമയുടെ ലൊക്കേഷനിലുണ്ട്. തന്റെ പരിക്ക് മൂലം ഷൂട്ടിംഗിന് മുടക്കം സംഭവിക്കരുതെന്നാണ് ജൂഡിന്റെ നിലപാട്.

“ആലപ്പുഴയിലെ ഒരു പള്ളിയില്‍വെച്ചാണ് ഷൂട്ടിങ്ങ്. മറ്റ് ആര്‍ട്ടിസ്റ്റുകളുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളുണ്ട്. പള്ളിയില്‍ ചിത്രീകരിക്കാനുള്ള അനുവാദം 12-ാം തീയതി വരെ മാത്രമാണ്. ഞാന്‍ വരാതിരുന്നാല്‍ മറ്റുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡെയ്റ്റും പ്രശ്‌നമാകും. ഒരു സിനിമയെടുക്കാനുള്ള പ്രയാസം എനിക്കും അറിയാവുന്നതല്ലേ. ഒരു സംവിധായകന്റെ പ്രയാസം നന്നായി മനസിലാകും. അതുകൊണ്ടാണ് പരുക്കേറ്റിട്ടും ഷൂട്ടിങ്ങിന് എത്തിയത്. നടക്കാന്‍ വാക്കര്‍ വേണം, കാലില്‍ ബാന്‍ഡേജുണ്ട്. എന്നാലും സാരമില്ല ഞാന്‍ കാരണം സിനിമ മുടങ്ങാന്‍ പാടില്ല.” മനോരമയോട് ജൂഡ് പറഞ്ഞു.

സിനിമയില്‍ വൈദികന്റെ വേഷത്തിലാണ് ജൂഡ് അഭിനയിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രമാണ് വരയന്‍. ഡാനി കപൂച്ചിന്‍ കഥ, തിരക്കഥ നിര്‍വ്വഹിച്ച് നവാഗത സംവിധായകന്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ നായകനും ലിയോണ നായികയുമാകുന്നു.

ജോയ് മാത്യു , വിജയരാഘവന്‍ , മണിയന്‍ പിള്ള രാജു , ജൂഡ് ആന്റണി, ജയശങ്കര്‍, അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം രജീഷ് രാമന്‍, ഗാനരചന ഹരി നാരായണന്‍, സംഗീതം പ്രകാശ് അലക്സ്.

Latest Stories

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ധർമസ്ഥലയിലെ ദുരൂഹത; പെൺകുട്ടിയെ നഗ്നയാക്കി റോഡിലൂടെ ഓടിച്ചത് കണ്ടെന്ന് ലോറി ഡ്രൈവർ, വെളിപ്പെടുത്തലുകൾ തുടരുന്നു

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ