മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്; ലിനുവും നൗഷാദും ഓര്‍മ്മിപ്പിക്കുന്നതെന്തെന്ന് ജോയ് മാത്യു

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കിയ നൗഷാദും രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞ ലിനുവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ ഇരുവരുടെയും മഹത്വത്തെ ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാലില്‍ കെട്ടിയിടരുതെന്നാണ് നടന്‍ ജോയ് മാത്യുവിന്റെ അഭിപ്രായം.

ത്യാഗത്തിനു വിലയിടുന്നവരോട്
മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്.
നൗഷാദ് എന്ന സാധാരണക്കാരനായ വസ്ത്രക്കച്ചവടക്കാരന്‍ തനിക്കുള്ളത് മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കുമ്പോള്‍ അതു ഒരു ബൈബിള്‍ കഥയെ ഓര്‍മ്മപ്പെടുത്തുന്നു. വിധവയുടെ രണ്ടു വെള്ളിക്കാശ് എന്ന കഥ ബൈബിള്‍ വായിച്ചവര്‍ക്ക് അറിയുമായിരിക്കും. നൗഷാദ് തന്റെ കര്‍മ്മത്തിലൂടെ മലയാളിയുടെ മനസ്സില്‍ ഇതിഹാസമാവുകയാണ്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനായ ശ്രീ തമ്പി ആന്റണി (എഴുത്തുകാരനും നടനും )നൗഷാദിന് അയാളുടെ ബിസിനസ്സ് സംരഭത്തിലേക്ക് 50000 രൂപ നല്‍കാന്‍ സന്നദ്ധത കാണിക്കുന്നു. ഇനിയും സമാനമനസ്‌കര്‍ നൗഷാദിനെ സഹായിക്കാന്‍ വരും. അപ്പോഴാണ് ചിലര്‍ നൗഷാദ് തങ്ങളുടെ പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ CITU മെമ്പര്‍ഷിപ്പ് കാര്‍ഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നത്. ആയ്‌ക്കോട്ടെ. ഒരാള്‍ക്ക് വിശ്വസിക്കാന്‍ ഇഷ്ടം പോലെ പ്രസ്ഥാനങ്ങളുണ്ടല്ലോ.

ഇപ്പോഴിതാ രക്ഷാപ്രവര്‍ത്തനത്തിനിടക്ക് വെള്ളെക്കെട്ടില്‍ കാണാതായ ചെറുവണ്ണൂര്‍ക്കാരന്‍ ലിനു എന്ന യുവാവ് തങ്ങളുടെ ഭാഗത്തു നിന്നുള്ള ത്യാഗമാണ് എന്ന് പറഞ്ഞു സേവാഭാരതി രംഗത്ത് വന്നിരിക്കുന്നു.
എന്നാല്‍ മരണപ്പെട്ട ലിനു സേവാഭാരതിക്കാരനല്ല എന്ന് മറ്റൊരു കൂട്ടര്‍.
സത്യത്തില്‍ നൗഷാദിന്റെ നന്മയും ലിനുവിന്റെ ത്യാഗവും അവരോട് അവരുടെ പാര്‍ട്ടി പറഞ്ഞിട്ട് ചെയ്തതല്ല. അങ്ങിനെ അവരാരും പറഞ്ഞിട്ടുമില്ല. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ മറുനാട്ടുകാരെ രക്ഷിക്കാന്‍ ജീവന്‍ കൊടുത്ത നൗഷാദ് ഏതു പാര്‍ട്ടിക്കാരനാണെന്ന് നമ്മള്‍ ഇതുവരെ അറിഞ്ഞില്ല.അന്വേഷിച്ചുമില്ല. ഒരു പ്രസ്ഥാനവും ഒരു മതവും പറയാത്ത മാനവികത ഉള്ളിലുള്ളവരായിരുന്നു അവരെല്ലാം എന്ന് കരുതാനാണ് നമ്മള്‍ ഇനിയെങ്കിലും പഠിക്കേണ്ടത്.

അവരുടെ മഹത്വവും അതാണ്.
അതിനെ ദയവായി ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാലില്‍ ചുരുക്കിക്കെട്ടരുത്.
കുട്ടികളെയെങ്കിലും വഴിതെറ്റിക്കാതിരിക്കൂ.
അല്ലെങ്കില്‍ ഇനിയും പ്രളയം വരുത്തണേ എന്നാലേ ഞങ്ങള്‍ മനുഷ്യരിലെ നന്മ തിരിച്ചറിയൂ എന്ന് പ്രാര്‍ത്ഥിക്കേണ്ടിവരും.
(ആരോട് പ്രാര്‍ത്ഥിക്കണം എന്നത് മറ്റൊരു വിഷയം )

Latest Stories

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ