കോടികളുടെ ഇടപാട് നടത്തുന്നുണ്ട്, അസിന്‍ എന്തിന് തിരിച്ചു വന്ന് സമയം കളയണം: ചെയ്യാറു ബാലു

തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം ബോളിവുഡിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടി അസിന്റെ വിവാഹം. 2016ല്‍ ആയിരുന്നു മൈക്രോമാക്‌സ് മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ശര്‍മയെ താരം വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ താരം അഭിനയരംഗം ഉപേക്ഷിച്ചിരുന്നു.

മകള്‍ അറിനും ഭര്‍ത്താവിനുമൊപ്പം വിദേശത്താണ് അസിന്‍ താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അസിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അസിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കാറുണ്ട്. എന്നാല്‍ അസിന്‍ സിനിമാ രംഗത്തേക്ക് തിരിച്ചുവരാന്‍ ഇനി സാധ്യതയില്ലെന്ന് പറയുകയാണ് തമിഴ് മാധ്യമപ്രവര്‍ത്തകനായ ചെയ്യാറു ബാലു.

തിരിച്ച് വരവിനായി അസിനെ ചിലര്‍ അപ്രോച്ച് ചെയ്തിരുന്നു. താല്‍പര്യമില്ല, എന്റെ മകളെ നോക്കണം എന്നാണ് അസിന്‍ പറഞ്ഞത്. അതിനപ്പുറം ഭര്‍ത്താവിന്റെ കമ്പനിയായ മൈക്രോമാക്‌സിലെ ചില കാര്യങ്ങളെല്ലാം അസിനാണ് നോക്കി നടത്തുന്നത്. തിരിച്ച് വന്നാലും ഒരു പക്ഷെ ചേച്ചി കഥാപാത്രങ്ങളാണ് ലഭിക്കുക.

അപ്പോള്‍ പിന്നെ തിരിച്ച് വന്ന് സമയം കളയുന്നത് എന്തിനാണ്? കോടികളുടെ ബിസിനസ് നോക്കുന്നതാണ് നല്ലതെന്ന് അസിന്‍ കരുതുന്നുണ്ട് എന്നാണ് ചെയ്യാറു ബാലു പറയുന്നത്. അതേസമയം, അസിന്‍ ഗജിനി, പോക്കിരി, ദശാവതാരം, കാവലന്‍ തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ബോളിവുഡില്‍ ഗജിനി, റെഡി, ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍, ഖിലാഡി 786, ഓള്‍ ഈസ് വെല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അസിന്‍ വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ തിരിച്ചുവരവ് ചര്‍ച്ചകളില്‍ നിറയാറുണ്ടെങ്കിലും കുടുംബവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അസിന്റെ തീരുമാനം എന്ന റിപ്പോര്‍ട്ടുകള്‍ എത്താറുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ