മരക്കാര്‍ ഉടനില്ല, തിയേറ്ററുകളില്‍ ആദ്യ ചിത്രമാകാന്‍ ജോജുവിന്റെ സ്റ്റാര്‍

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ പ്രിത്വിരാജ് ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവർ
പ്രധാന വേഷത്തിലെത്തുന്ന സ്റ്റാർ റിലീസിനു ഒരുങ്ങുന്നു

കഴിഞ്ഞദിവസം നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം സിനിമാ പ്രേക്ഷകരെ ആകെ ആവേശം കൊള്ളിക്കുന്ന പ്രതികരണവുമായി സാംസ്കാരികമന്ത്രി സജി ചെറിയാൻ വന്നിരുന്നു. ഒക്ടോബറോട് കൂടി തീയറ്റർ തുറക്കുമെന്ന് പ്രതികരണം വന്നതോടെ തിയറ്ററിൽ ആദ്യ ചിത്രമായി പൃഥ്വിരാജ് -ജോജു ജോർജ്ജ്-ഷീലു എബ്രഹാം ചിത്രം സ്റ്റാർ എത്തുമെന്നാണ് നിർമ്മാതാക്കൾ പറഞ്ഞത് .
പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന
സ്റ്റാറിന്റെ തിരക്കഥ സുവിൻ എസ് സോമശേഖരനാണ്.ഷീ ടാക്സി,പുതിയ നിയമം,സോളോ,കനൽ,
പുത്തൻ പണം,ശുഭരാത്രി, പട്ടാഭിരാമൻ, തുടങ്ങിയ
ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മിക്കുന്ന
ചിത്രത്തിൽ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

എം ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത
സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ
ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാൻസിസ് ആണ്.
തരുൺ ഭാസ്കരൻ ക്യാമറയും ലാൽകൃഷ്ണൻ.
എസ് അച്യുതം എഡിറ്റിംഗിങ്ങും നിർവ്വഹിച്ചിരിക്കുന്നു റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറും ഫിനാൻസ് കൺട്രോളർ ആയി അമീർ കൊച്ചിനും ചിത്രത്തിലുണ്ട് .മീഡിയ മാർക്കറ്റിങ് അരുൺ പൂക്കാടൻ.
ക്ളീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി