പണി തീരുന്നില്ല... ‘പണി-2’ ഈ വർഷം; ആദ്യ ഭാഗത്തിനേക്കാൾ തീവ്രത

ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത ജോജു ജോർജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു ‘പണി’. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ പണി-2 എത്തുമെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്.

ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെയായിരിക്കും പണി-2 എത്തുക എന്നും ജോജു വ്യക്തമാക്കി. മാത്രമല്ല,  ചിത്രത്തിന് ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നും ജോജു പങ്കുവച്ചിട്ടുണ്ട്.

പണി-2 ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, എല്ലാം പുതിയതായിരിക്കും. പണിയുടെ തുടർച്ച ആയിരിക്കില്ല പണി-2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്’ എന്നാണ് താരം അറിയിച്ചത്.

ജോജു തന്നെയാണ് പണി-2 ന്റെ തിരക്കഥയും സംവിധാനവും. വലിയ ക്യാൻവാസിൽ ആയിരിക്കും രണ്ടാം ഭാ​ഗം ഒരുക്കുന്നത്. പണി ശ്രേണിയിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നതയാണ് റിപ്പോർട്ട്. പണി-3 ആയിരിക്കും ഏറ്റവും തീവ്രമായ ചിത്രം. ചിത്രത്തിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.

Latest Stories

ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്

FIFA WORLD CUP: നെയ്മർ ജൂനിയർ പുറത്തേക്ക്; ബ്രസീൽ നിരയിൽ വൻ അഴിച്ചു പണി

“തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ: ഡാറ്റയുടെ പേരിൽ നാരേറ്റീവുകളുടെ നിർമ്മാണം”