കേരളത്തില്‍ മുഴുവന്‍ ഷൈലോക്ക് തരംഗം... നന്ദി ഒരായിരം നന്ദി; ആരാധകരോട് ജോബി ജോര്‍ജ്

അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മെഗാസ്റ്റാര്‍ ചിത്രം ഷൈലോക്കിന് കേരളത്തിലെങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാനആകര്‍ഷണമെന്ന് പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്.

കേരളത്തില്‍ മുഴുവന്‍ ഷൈലോക്ക് തരംഗം… നന്ദി ഒരായിരം നന്ദി ദയവായി നിങ്ങള്‍ ബുക്ക് മൈഷോ വഴിയോ, ടെലിഫോണ്‍ വഴിയോ ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചു പോകുക. ജോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഷൈലോക്ക്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്