റിലീസ് ഷോ വീട്ടില്‍, ജിയോയുടെ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ'; ഒരു വര്‍ഷം എത്തുക 52 ചിത്രങ്ങള്‍!

ജിയോ ഫൈബര്‍ സേവനം മുകേഷ് അംബാനി പ്രഖ്യാപിച്ചതു മുതല്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് “ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ”. റിലീസ് ചിത്രങ്ങള്‍ തിയേറ്ററില്‍ പോകാതെ വീട്ടിലിരുന്ന് കാണാമെന്നതാണ് ഈ സേവനത്തെ ശ്രദ്ധേയമാക്കുന്നത്. സിനിമ ഇറങ്ങുന്ന ദിവസം തന്നെ ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ അംഗമായുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ഷോ കാണാം എന്നതാണ് പ്രത്യേകത. ഇപ്പോള്‍ ഈ സേവനത്തെ കുറിച്ച് കൂടുതല്‍ വിശദ്ധീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയോ.

ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 52 സിനിമകളെങ്കിലും അണിനിരക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്. ഇത് മൂന്ന് സ്രോതസ്സുകള്‍ വഴിയാണ് സാധ്യമാക്കുന്നത്. ഒന്ന് സ്വന്തം സ്‌ക്രിപ്റ്റ് വികസിപ്പിക്കുകയും സിനിമ നിര്‍മിക്കുകയും ചെയ്യുക. രണ്ട് മറ്റ് പ്രൊഡക്ഷന്‍ ഹൗസുകളുമായി സഹകരിച്ച് നിര്‍മിക്കുക. മൂന്നാമതായി മൂന്നാം കക്ഷികളില്‍ നിന്ന് സിനിമകള്‍ സ്വന്തമാക്കുക. ആറു മുതല്‍ 11 വരെ ഭാഷകളിലുള്ള സിനിമകള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഓഫിസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു.

first day first show service

സിനിമകല്‍ കൂടാതെ വെബ് സീരീസ്, സംഗീതം, ഹ്രസ്വ ചിത്രങ്ങള്‍ തുടങ്ങിയവയും ഇത്തരത്തില്‍ എത്തും. തുടക്കത്തില്‍ മാസത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ റിലീസ് ചെയ്യാനാണ് ജിയോ ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് ആഴ്ചയില്‍ ഒരു സിനിമയായി ഉയര്‍ത്തും. രാജ്യത്ത് സിനിമാ സ്‌ക്രീന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജിയോയുടെ ഈ നീക്കം ഗുണകരമാണെന്നാണ് ഒരുപക്ഷം പറയുന്നത്. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ജിയോയുടെ നീക്കം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ