'ജിമിക്കി കമ്മല്‍' അലയടികള്‍ അവസാനിക്കുന്നില്ല; ഷെറിലിന്‍ വേര്‍ഷന്‍ ട്രെന്‍ഡിംഗില്‍ രണ്ടാമത്

ജിമിക്കി കമ്മലിന്റെ അലയടികള്‍ അവസാനിക്കുന്നില്ല. 2017 ല്‍ യൂട്യൂബില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോകളില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ രണ്ടാം സ്ഥാനത്ത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകകത്തിലെ ജിമിക്കി കമ്മല്‍ സോങ് ഇറങ്ങിയ ഉടനെ നിരവധി വീഡിയോയാണ് ഇതിനെ ചുറ്റിപറ്റി ഇറങ്ങിയത്. ഓണാഘോഷത്തോടനുബന്ധിച്ച് മെറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഒര്‍ജിനലിനെക്കാളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംഭവം കിടുക്കിയതോടെ അധ്യാപികമാരായ ഷെറിലും അന്നയും താരങ്ങളാവുകയും ചെയ്തു.

യൂട്യൂബ് റിവൈന്‍ഡ് ഇന്ത്യയിലാണ് പോയ വര്‍ഷം യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിങ് വീഡിയോകളില്‍   ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ നടന്ന ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോയും ഇടംപിടിച്ചത്. തമിഴ്നാട്ടില്‍ നിന്നാണ് ഷെറിലിന്റേയും സംഘത്തിന്റെയും ഡാന്‍സ് വീഡിയോയ്ക്ക് ആരാധകര്‍ ഏറെയുണ്ടായത്. അതിനെ തുടര്‍ന്ന് സൂര്യയുടെ  താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ സെടക്കു മേലെ എന്നു തുടങ്ങുന്ന ഗാന രംഗത്തില്‍ ഷെറിലിനേയും അന്നയെയും ഉള്‍പ്പെടുത്തിയിരുന്നു.

ഒരു മലയാള ഗാനം രാജ്യത്തുടനീളം വൈറലാവുന്നത് ഇതാദ്യമായാണ്. ഹിന്ദിയിലും മറ്റ് ഭാഷകളിലും ജിമിക്കി കമ്മലിന് റീമേക്കുകളുണ്ടായി. ഇന്ത്യക്ക് പുറത്തും ഈ പാട്ടിന് ആരാധകര്‍ ഉണ്ടായി. അടുത്തിടെ ബോളിവുഡ് താരം അഭിഷേക് ബച്ചനും ജിമിക്കി കമ്മലിനെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു. ബിബി കി വൈന്‍സിന്റെ ഗ്രൂപ്പ് സ്റ്റഡി  ആണ് ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോകളില്‍ ഒന്നാമത്.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം