നമ്മെ ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് കുരുതി: ജീത്തു ജോസഫ്

ആമസോണില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ കുരുതിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുരുതി നമ്മെ ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രമാണെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് അഭിപ്രായപ്പെട്ടത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ഇത്തരത്തിലുള്ള മികച്ച ചിത്രം സ്‌ക്രീനിലെത്തിച്ചതിന് ജീത്തു ജോസഫ് അഭിനന്ദനവും അറിയിച്ചു. ‘കുരുതി ഗംഭീരം തന്നെ. ഇത്രയും ബോള്‍ഡായ ഒരു തീരുമാനത്തിന് സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനം. നമ്മെ ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് കുരുതി. ആരും ചിത്രം കാണാതിരിക്കരുത്’ – ജീത്തു ജോസഫ് കുറിച്ചു.

അതേസമയം മാമുക്കോയയെ ചിത്രത്തിലെ മികച്ച അഭിനേതാവ് എന്നാണ് പ്രേക്ഷകര്‍ വിളിക്കുന്നത്. ഒരു ത്രില്ലറിനപ്പുറമാണ് കുരുതി എന്ന സിനിമ. മാമുക്കോയയുടെ പ്രകടനത്തോടൊപ്പം തന്നെ പൃഥ്വിരാജ്, റോഷന്‍. ശ്രിന്ദ എന്നിവരുടെ അഭിനയത്തെയും പ്രേക്ഷകര്‍ മികച്ചതായി പറയുന്നു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് കുരുതി. ആദ്യ ചിത്രം കോള്‍ഡ് കേസില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോള്‍ഡ് കേസിന് മിശ്ര അഭിപ്രായമായിരുന്നെങ്കില്‍ കുരുതിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന് കാരണം മികച്ച കഥയും ദൃശ്യാവിഷ്്കാരവും അഭിനേതാക്കളുടെ പ്രകടനവുമാണ്. പൃഥ്വിരാജ് മലയാള സിനിമയുടെ വഴികാട്ടി തന്നെയാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

കുരുതി’യില്‍ ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ