ഭക്തി മാര്‍ഗത്തില്‍ വിനായകനും ജയസൂര്യയും; മൂകാംബികയില്‍ എത്തി താരങ്ങള്‍

കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് ജയസൂര്യയും വിനായകനും. ‘വിനായകനും ജയസൂര്യയും മാതൃസന്നിധിയില്‍’ എന്ന കുറിപ്പോടെ കെ.എന്‍ സുബ്രഹ്‌മണ്യ അഡിഗ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

അടുത്തിടെ മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജിലെത്തിയ ജയസൂര്യയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ജയസൂര്യയും വിനായകനും ഭക്തി മാര്‍ഗത്തിലേക്ക് തിരിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുമുണ്ട്. അതേസമയം, ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ‘ആട് 3 – ലാസ്റ്റ് റൈഡ്’ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു.

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചിത്രത്തിന്റെ ടീം മീറ്റിങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ എത്തിയിരുന്നു. ജയസൂര്യയും വിനായകനും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇരുവരും എവിടെ എന്ന ചോദ്യങ്ങളും ആരാധകര്‍ കമന്റുകളിലൂടെ ചോദിച്ചിരുന്നു.

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ആട് 3യും പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയും. പ്രിന്‍സ് ജോയ് സിനിമയുടെ ചിത്രീകരണമാകും ഇതില്‍ ആദ്യം ആരംഭിക്കുക.

Latest Stories

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്