വരവറിയിച്ച് കത്തനാര്‍, ദൃശ്യവിസ്മയത്തില്‍ കണ്ണുതള്ളി പ്രേക്ഷകര്‍; 'കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍' ഗ്ലിംസ് വീഡിയോ പുറത്ത്

മഹാമാന്ത്രികന്‍ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപെന്‍’, ‘ജോ ആന്‍ഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്.

രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന പ്രതീക്ഷ വളര്‍ത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്‌ക മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്.

ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തും. കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി.

ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് റിലീസ്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്