മമ്മൂക്കയുടെ മെഗാ എന്‍ട്രി.. ജയറാമിന്റെ 'ഓസ്‌ലര്‍' തകര്‍ത്തോ? പ്രേക്ഷക പ്രതികരണം

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘അബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണം. ‘അഞ്ചാം പാതിര’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ ഒരുക്കിയ ഗംഭീര ചിത്രം എന്നാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നത്. ജയറാമിനെ പ്രശംസിച്ചും ഒപ്പം മമ്മൂട്ടിയുടെ കാമിയോ റോളിനെ ആഘോഷിച്ചുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഓസ്‌ലര്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”ആദ്യ പകുതിയില്‍ കാണിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ നന്നായി പ്രസന്റ് ചെയ്തു. ജയറാമിന്റെ ചെയ്ഞ്ച് സ്വാഗതാര്‍ഹമാണ്. സെക്കന്‍ഡ് ഹാഫ് ആണ് എല്ലാം തീരുമാനിക്കുന്നത്” എന്നാണ് ഒരു കുറിപ്പ്.

”അഞ്ചാം പാതിരയ്ക്ക് സമാന്തരമായി പോകുന്ന ചിത്രം. നിഗൂഢതയില്‍ മാറ്റമില്ല, അന്വേഷ ഭാഗങ്ങള്‍ ഒരുപാട് സമയമെടുക്കുന്നു. ജയറാമിന്റെ പ്രകടനം, കഥാപാത്രത്തിന്റെ ചിത്രീകരണം, സംവിധാനം, തിരക്കഥ എല്ലാം മികച്ചതാണ്. സെക്കന്‍ഡ് ഹാഫ് പെര്‍ഫെക്ട്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”എന്‍ഗേജ് ചെയ്യിക്കുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ തിരക്കഥ, ജയറാമിന്റെ പ്രകടനം എല്ലാം മികച്ചതായിരുന്നു. മമ്മൂട്ടിയുടെ അതിഥി വേഷം തീയാണ്. ബോറടിപ്പിക്കുന്ന രംഗങ്ങള്‍ ഇല്ല. നല്ല ട്വിസ്റ്റുകള്‍ ഉണ്ട്, ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടിയത് പോലെ തോന്നി. ക്ലൈമാക്‌സ് രണ്ടാം ഭാഗത്തിന്റെ സൂചനയാണ് നല്‍കുന്നത്” എന്നാണ് മറ്റൊരു അഭിപ്രായം.

അതേസമയം, അനൂപ് മേനോന്‍, അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തന്‍, സായികുമാര്‍, അര്‍ജുന്‍ നന്ദകുമാര്‍, അനീഷ് ഗോപാല്‍, ശ്രീം രാമചന്ദ്രന്‍, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി