സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഇതു ഞാനല്ല..; 'ജവാനി'ലെ സേതുപതിയ്ക്ക് ഹരിശ്രീ അശോകനുമായി എന്ത് ബന്ധം?

‘ജവാന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. 20 മില്യണ്‍ ആളുകളാണ് ഇതുവരെ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. വേറിട്ട നാല് ഗെറ്റപ്പുകളിലാണ് ഷാരൂഖ് ഖാന്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുപോലെ തന്നെ വില്ലനായി എത്തുന്ന വിജയ് സേതുപതിയുടെ വ്യത്യസ്ത ലുക്കുകളും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്.

നര വീണ താടിയും മുടിയും കണ്ണടയുമൊക്കെയായി വേറിട്ട ലുക്കിലും വിജയ് സേതുപതി ട്രെയ്‌ലറില്‍ എത്തുന്നുണ്ട്. സേതുപതിയുടെ ഈ ലുക്കിനെ ഹരിശ്രീ അശോകന്റെ ഒരു സിനിമയിലെ ലുക്കുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘കൊച്ചി രാജാവ്’ എന്ന ചിത്രത്തിലെ ഹരിശ്രീ അശോകന്റെ ലുക്കുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകള്‍ എത്തുന്നത്. ‘ഒരമ്മ പെറ്റ അളിയന്മാര്‍ ആണന്നെ പറയൂ’, ‘സൂക്ഷിച്ചു നോക്കേണ്ട ഉണ്ണി ഇതു ഞാനല്ല’ എന്നിങ്ങനെയാണ് ട്രോളിന് നല്‍കിയ ക്യാപ്ഷനും കമന്റുകളും.

അതേസമയം, നയന്‍താരയാണ് ജവാനിലെ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ദീപിക പദുക്കോണ്‍ കാമിയോ റോളിലെത്തുന്നുണ്ട്. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം.

ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. ‘പഠാന്‍’ ചിത്രത്തിന്റെ വിജയം ജവാനും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരൂഖ് ആരാധകര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ