കാളത്തലയന്‍ കേക്ക്, പശ്ചാത്തലത്തില്‍ ജീ ജീ ജീയും, ജല്ലിക്കെട്ടിന്റെ വിജയാഘോഷം: വീഡിയോ

കയറ് പൊട്ടിച്ചോടിയ പോത്തിനെ മെരുക്കാനുള്ള ഒരു നാടിന്റെ കഥയിലൂടെ മനുഷ്യ മനസിലെ കാടത്തം വരച്ചു കാട്ടിയ ജല്ലിക്കെട്ട് തീയേറ്ററുകളിലും കുതിച്ച് പാഞ്ഞതോടെ വിജയം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. കാളത്തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്.

കേക്കിന് സമീപം ചിത്രത്തിലെ പശ്ചാത്തല കോറസ്സായ “”ജീ ജീ ജീ””യും വരച്ച് ചേര്‍ത്തിട്ടുണ്ട്. ജല്ലിക്കെട്ടിലെ നായകനായ ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമായ “ആനപ്പറമ്പിലെ വേള്‍ഡ് കപ്പി”ന്റെ സെറ്റിലാണ് ആഘോഷം നടന്നത്. വിവിധ അന്താരാഷ്ട്ര ചലചിത്രമേളകളില്‍ പ്രദര്‍ശനം കഴിഞ്ഞ ചിത്രം ഒക്ടോബര്‍ 4നാണ് കേരളത്തില്‍ റിലീസ് ചെയ്തത്.

ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലചിത്ര മേളയിലും ജല്ലിക്കെട്ട് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഗിരീഷ് ഗംഗാദരന്‍ ആണ്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുക്കിയത്.

https://www.instagram.com/p/B3RtkkOHA10/

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ