നെല്‍സണ്‍ ട്രോളിയത് ഏത് സൂപ്പര്‍ താരത്തെ? 'ബ്ലാസ്റ്റ് മോഹന്‍' ചര്‍ച്ചയാകുന്നു

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയമായി മാറാന്‍ പോവുകയാണ് ജയിലര്‍. മൂന്ന് ദിവസം കൊണ്ട് ചിത്രം 200 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു രജനികാന്തിന്റെത്. രജനിക്കൊപ്പം മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനുമെല്ലാം ചര്‍ച്ചകളില്‍ നിറയുണ്ട്.

അതിനൊപ്പം തന്നെ തെലുങ്ക് താരം സുനിലിന്റെ കഥാപാത്രവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ബ്ലാസ്റ്റ് മോഹന്‍ എന്ന തെലുങ്ക് സിനിമ താരമായി എത്തുന്ന സുനിലിന്റെ ക്യാരക്ടര്‍ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ജയിലറില്‍ രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന് ഒരു പ്രധാന ദൗത്യത്തിന് ഉപയോഗപ്പെടുത്തേണ്ട തെലുങ്ക് സിനിമ താരമാണ് ബ്ലാസ്റ്റ് മോഹന്‍.

ബ്ലാസ്റ്റ് മോഹന്റെ ക്യാരക്ടര്‍ കണ്ടതോടെ സംശയത്തിലാണ് തെലുങ്ക് പ്രേക്ഷകര്‍ ഇപ്പോള്‍. ഇത് തങ്ങളുടെ ഏതെങ്കിലും താരത്തെ കളിയാക്കിയതാണോ എന്നതാണ് സംശയം. സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യം വൈറലാകുന്നുണ്ട്. നന്ദമൂരി ബാലകൃഷ്ണയെ ട്രോളിയതാണോ എന്നാണ് പലരുടെയും സംശയം.

പ്രത്യേകിച്ച് ചിത്രത്തില്‍ ചില ഗാനരംഗങ്ങളും, കുടുംബ പാശ്ചത്തലമൊക്കെ വിവരിക്കുന്നത് വച്ചാണ് ഇത് പറയുന്നത്. അതേസമയം, ചെറുപ്പക്കാരികളായ നായികമാരെ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നു എന്നതിനാല്‍ ചിരഞ്ജീവിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

ഈ രണ്ട് താരങ്ങളില്‍ ആരെ ആയിരിക്കും നെല്‍സണ്‍ ട്രോളിയിരിക്കുന്നത് എന്ന ചോദ്യമാണ് വൈറലായി കൊണ്ടിരിക്കുന്നത്. അതേസമം, താന്‍ ഈ റോള്‍ കോമഡിയായി ചെയ്തതല്ലെന്നും വളരെ ഗൗരവത്തോടെ ചെയ്തതാണ് എന്ന് നടന്‍ സുനില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

2027 ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം? ഐപിഎൽ നിർണായകമെന്ന് സൂചന; സാധ്യത പട്ടിക പുറത്ത്

വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി

അവന് നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അർഹതയില്ല; തുറന്നടിച്ച് മുൻ പാക് താരം

INJURY PREMIER LEAGUE (IPL2026); ചെന്നൈ, ആർസിബി, കൊൽക്കത്ത, സൺ റൈസേഴ്‌സ് ടീമുകളിലെ പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പുകളിൽ ആശങ്ക

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ

'യശസ്‌വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് ഹോൾഡർ ആകും, ജസ്പ്രീത് ബുംറ പർപ്പിൾ ക്യാപ്പ് ഹോൾഡറും'; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

'സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസ് തീർന്നു, അവനായിരുന്നു ആ ടീമിന്റെ മുഖം'; തുറന്ന് പറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ താരം

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നത് പച്ച കള്ളമാണ്; ട്രംപിന്റെ വാദം തള്ളി ജോ കെന്‍റ്