'അത് സത്യമായി'; പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ, വിഷു ദിനത്തിൽ കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

‘എമ്പുരാന്റെ’ വന്‍ വിജയത്തിന് പിന്നാലെ ‘നോബഡി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നത്. ഇതിനിടെ പൃഥ്വിരാജിന്റെ അടുത്ത ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ട് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എഎന്ന് ഉറപ്പിച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഈ വിഷു ദിനത്തിൽ കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

അങ്ങനെ പൃഥ്വിരാജിന്റെ മറ്റൊരു ബോളിവുഡ് ചിത്രം പ്രേക്ഷകർക്കായി ഒരുങ്ങുകയാണ്. ഇപ്പോൾ അതിൽ വ്യക്തത വരുന്നതാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. ‘ചില കഥകൾ കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങിനിൽക്കും. എനിക്ക് ‘ദായ്‌റ’ അതാണ്. മേഘ്‌ന ഗുൽസാർ, അവിശ്വസനീയമായ കരീന കപൂർ ഖാൻ, ടീം ജംഗ്ലി പിക്ചേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ആവേശമുണ്ട്! നിങ്ങൾക്കെല്ലാവർക്കും വിഷു ആശംസകൾ! 🙂’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

May be an image of 3 people and people studying

May be an image of 3 people and people smiling

കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ദയ്‌റ’ എന്ന ചിത്രമാണ് ജംഗ്ലീ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റാസി സംവിധായിക മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദയ്‌റ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ജംഗ്ലീ പിക്‌ചേഴ്‌സ് മേഘ്‌ന ഗുൽസാറുമായി വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ദായ്‌റ.

അതേസമയം പൃഥ്വിരാജ് ബൊളിവുഡിലേക്ക് എന്ന സൂചന നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കരീന കപൂറിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കരീനയ്ക്ക് പിന്നാലെ ഒരു കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന പൃഥ്വിരാജിനെയാണ് വീഡിയോയില്‍ കാണാനാവുക. ഇരുവരും ഒരേ നിറത്തിലുള്ള ഔട്ട്ഫിറ്റുകള്‍ ധരിച്ചതിനാല്‍ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള വീഡിയോയാണിത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ