നടി ഇഷ ആല്യയുടെ കൊലപാതകം: മൊഴിയില്‍ പൊരുത്തക്കേട്, ഭര്‍ത്താവ് അറസ്റ്റില്‍

നടി ഇഷ ആല്യയുടെ മരണത്തില്‍ ഭര്‍ത്താവും നിര്‍മ്മാതാവുമായ പ്രകാശ് കുമാര്‍ അറസ്റ്റില്‍. മോഷണശ്രമം തടയുന്നതിനിടെ ഇഷ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. പ്രകാശ് കുമാര്‍ മാത്രമായിരുന്നു സംഭവത്തിലെ ദൃക്സാക്ഷി. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഇഷയും പ്രകാശ് കുമാറും മകളും കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ ബഗ്നാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.

അക്രമികളുടെ മര്‍ദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇഷയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. തനിക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുമ്പ് പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെട്ടുവെന്നും പ്രകാശ് കുമാര്‍ പറഞ്ഞിരുന്നു.

സഹായം തേടി മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ്, നാട്ടുകാരുടെ സഹായത്തോടെ ഇഷയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം മൂന്ന് വയസുള്ള മകളും ഉണ്ടായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ