ഇത് ഖുശ്ബു തന്നെയോ? ഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായി തെന്നിന്ത്യൻ താരം

സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദറിന്‍റെ മേക്കോവര്‍ ചിത്രങ്ങള്‍. ഭാരം കുറച്ചതിനുശേഷമുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചത്. 20 കിലോയോളം ഭാരമാണ് ഖുശ്ബു കുറച്ചത്. ‘നിശ്ചയദാർഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

”എന്‍റെ ഏറ്റവും നല്ല ആരോഗ്യാവസ്ഥയില്‍ ഞാനെത്തിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി.

ഞാൻ ഇതുവരെ ഇത്രയും ഫിറ്റ് ആയിട്ടില്ല. തടി കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനും ഞാൻ ഇവിടെ 10 പേരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കിൽ, അതാണ് എന്‍റെ വിജയമെന്നും” ഖുശ്ബു കുറിച്ചു. കഠിനമായ വ്യായാമത്തിലൂടെയും അധ്വാനത്തിലൂടെയും ഡയറ്റിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് ഖുശ്ബു പറഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഖുശ്ബു. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. രജനികാന്ത്, കമല്‍ഹാസന്‍,സത്യരാജ്, പ്രഭു, മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്