ആഷിഖ് അബുവിനെയും ഡബ്ല്യു.സി.സിയെയും പരിഹസിച്ച് ഒമര്‍ ലുലു? പോസ്റ്റ് ചര്‍ച്ചയാകുന്നു

തന്റെ സിനിമകളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിട്ടും രണ്ട് ഫ്‌ളോപ്പുകള്‍ ഒരുക്കിയ സംവിധായകനെ സൂപ്പര്‍ സംവിധായകന്‍ എന്ന് പറയുന്നവരാണ്, പുതുമുഖങ്ങളെ വച്ച് രണ്ട് സിനിമ എടുത്ത തന്നെ മോശം സംവിധായകന്‍ എന്ന് വിളിക്കുന്നത് എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

How beautiful people എന്ന് വരുമോ ആവോ എന്റെ ‘നല്ല സമയം’. ഒരു ചീപീചി അപരത. 2 തവണ മമ്മൂക്കാടെ ഡേറ്റ് കിട്ടിയിട്ടും 2 കൂറ്റന്‍ ആറ്റംബോംബ് പൊട്ടിച്ചവന്‍ അവര്‍ക്ക് സൂപ്പര്‍ ഡയറക്ടര്‍, കുറച്ച് പുതുമുഖങ്ങളെ വച്ച് രണ്ട് ബോംബ് പൊട്ടിച്ച ഞാന്‍ മോശം സംവിധായകനും.

ആഷിഖ് അബുവിനെയും ഡബ്ല്യൂസിസിയെയുമാണോ ഉദ്ദേശിച്ചത് എന്നുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ‘ഡാഡി കൂള്‍’, ‘ഗ്യാംഗ്‌സ്റ്റര്‍’ എന്നീ ഫ്‌ളോപ്പ് സിനിമകളാണ് ഒമര്‍ ലുലു ഉദ്ദേശിച്ചത് എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ചില കമന്റുകള്‍ക്ക് സംവിധായകന്‍ മറുപടി കൊടുത്തിട്ടുമുണ്ട്.

തന്റെ രണ്ട് സിനിമകള്‍ ഫ്‌ളോപ്പ് ആണെന്ന് സമ്മതിച്ചല്ലോ എന്ന കമന്റിനോടാണ്, തിരിച്ചറിഞ്ഞു എന്ന് ഒമര്‍ലുലു മറുപടി നല്‍കിയത്. ”അപ്പോ നിങ്ങള് സമ്മതിച്ചേ അത് രണ്ടും ബോംബാണെന്ന്” എന്നാണ് കമന്റ്. ”തിരിച്ചറിവാണ് ഒരളെ ശക്തന്‍ ആക്കുന്നത്” എന്നാണ് ഒമര്‍ ലുലുവിന്റെ മറുപടി.

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍