'ആ ദിവസം മരിച്ചവരെല്ലാം ഉണര്‍ത്തപ്പെടുന്നു'...; പേടിപ്പിച്ച് 'ഡീയസ് ഈറേ' ട്രെയ്‌ലര്‍, കാമിയോ റോളില്‍ മോഹന്‍ലാലും? സര്‍പ്രൈസ് ചര്‍ച്ചയാകുന്നു

ത്രില്ലടിപ്പിച്ച് രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുങ്ങുന്ന ‘ഡീയസ് ഈറേ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍. ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്.

‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദ ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഭ്രമയുഗത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍-നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ആദ്യ ട്രെയ്‌ലര്‍ സമ്മാനിച്ച പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്ന രീതിയിലാണ് റിലീസ് ട്രെയ്‌ലറും ഒരുക്കിയിരിക്കുന്നത്.

ട്രെയിലറിലെ പ്രണവിന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു കണ്ണാടിയില്‍ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നില്‍ക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്. അതേസമയം, ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തിയേക്കും എന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

സിനിമയുടെ തീമില്‍ ബ്ലാക്ക് ആന്‍ഡ് റെഡ് ആയി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജിലെ പ്രൊഫൈല്‍ പിക് മാറ്റിയതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം. പ്രണവ് മോഹന്‍ലാലിന്റെയും രാഹുല്‍ സദാശിവന്റെയും സിനിമയിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രൊഫൈല്‍ പിക് ഈ ഡിസൈനിലേക്ക് നിലവില്‍ മാറ്റിയിട്ടുണ്ട്. അതിനാല്‍ തന്നെ മോഹന്‍ലാലിന്റെ കാമിയോയും ഡീയസ് ഈറേയില്‍ കാണാം എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി