മലയാളികള്‍ ഇല്ലാതെ എന്ത് ആഘോഷം.. പ്രഭാസിനൊപ്പം 'കല്‍ക്കി'യില്‍ ദുല്‍ഖറും?

‘ബാഹുബലി’ക്ക് ശേഷം ഫ്‌ളോപ്പ് ചിത്രങ്ങള്‍ മാത്രമാണ് പ്രഭാസിന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ഇനി വരാനിരിക്കുന്ന പ്രഭാസ് ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷയോടെ എത്തുന്നത്. ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രമാണ് പ്രഭാസിന്റെതായി ഇനി എത്താനൊരുങ്ങുന്നത്. പ്രഭാസിനൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.

കമല്‍ ഹാസന്‍, അമിതാഭ ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും ഒരു താരം കൂടിയെത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിനൊപ്പം ദുല്‍ഖറും സിനിമയില്‍ വേഷമിടും.

സീതാരാമം ചിത്രത്തിന്റെ പ്രീ ലോഞ്ച് ചടങ്ങിനിടെ പ്രോജക്ട് കെ എന്ന സിനിമയെ കുറിച്ചും സംവിധായകന്‍ നാഗ് അശ്വിനെ കുറിച്ചും ദുല്‍ഖര്‍ സംസാരിച്ചു. പ്രഭാസ് അന്ന് മുഖ്യാതിഥിയായി എത്തിയിരുന്നു. കല്‍ക്കിയില്‍ ദുല്‍ഖറും എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്.

കല്‍ക്കിയുടെ കേരളത്തിലെ പ്രദര്‍ശനാവകാശം ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസിനാണ് എന്നുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്